SignIn
Kerala Kaumudi Online
Sunday, 31 May 2026 8.20 AM IST

ഉരുൾ ദുരിതബാധിതരുടെ പുനരധിവാസം വായ്പ ഗ്രാന്റായി മാറ്റണം:പ്രിയങ്ക ഗാന്ധി

prinka
പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: ചൂരൽമല ദുരന്തമുണ്ടായി ആറുമാസത്തിനു ശേഷം പുനരധിവാസത്തിന് വായ്പയായി പണമനുവദിച്ച നടപടി നീതികേടും മനുഷ്യത്വരഹിതവുമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പ്രിയങ്ക ഗാന്ധി എം.പി കുറ്റപ്പെടുത്തി. 298 മനുഷ്യ ജീവനുകളും സ്‌കൂളുകൾ, ആശുപത്രി സൗകര്യങ്ങളും സർക്കാർ ഓഫീസുകളും അങ്കണവാടികളും ഉൾപ്പടെ എല്ലാം തകർത്തെറിഞ്ഞ ദുരന്തഭൂമിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷയോടെയാണ് കണ്ടത്. മേപ്പാടി പഞ്ചായത്തിലെ 10 , 11 വാർഡുകളിൽ ചെറുകിട വ്യവസായം നടത്തിയിരുന്നവർ രണ്ടറ്റം മുട്ടിക്കാൻ കഴിയാതെ വലയുകയാണ് .പുനരധിവാസം മന്ദഗതിയിലാണ്. കേരളത്തിൽ നിന്നുള്ള എം.പി.മാരുടെ നിരന്തര സമ്മർദ്ദ ഫലമായാണ് അതിതീവ്ര ദുരന്തം എന്ന ഗണത്തിൽ ചൂരൽമല ഉരുൾപൊട്ടൽ പെടുത്തിയത്. പക്ഷേ, പരിമിതമായ സഹായം കടുത്ത മാനദണ്ഡങ്ങളോടെ പ്രഖ്യാപിച്ചത് നിരാശയുണ്ടാക്കുന്നു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന വായ്പ ഗ്രാന്റായി മാറ്റണമെന്നും സമയപരിധി നീട്ടണമെന്നും പ്രിയങ്ക ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL