SignIn
Kerala Kaumudi Online
Sunday, 31 May 2026 8.19 AM IST

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ജില്ലയിൽ 30088 പേർ

കൊ​ല്ലം: ജി​ല്ല​യിൽ ഇ​ത്ത​വ​ണ 30088 പേർ എ​സ്.എ​സ്.എൽ.സി പ​രീ​ക്ഷ എ​ഴു​തും. ഇ​തിൽ 15442 ആൺ​കു​ട്ടി​ക​ളും 14646 പെൺ​കു​ട്ടി​ക​ളു​മാ​ണ്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാർ 4288 പേ​രും പ​ട്ടി​ക​വർ​ഗ വി​ഭാ​ഗ​ത്തിൽ നി​ന്ന് 104 പേ​രും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള 933 കു​ട്ടി​ക​ളും പ​രീ​ക്ഷ എ​ഴു​തും.

മാർ​ച്ച് മൂ​ന്ന് മു​തൽ 26 വ​രെ 10 ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​രീ​ക്ഷ​കൾ. രാ​വി​ലെ 9.30ന് ആ​രം​ഭി​ക്കും. ഹ​യർ സെ​ക്കൻ​ഡ​റി പ​രീ​ക്ഷ ഉ​ച്ച​യ്​ക്ക് ശേ​ഷ​മാ​ണ് ന​ട​ത്തു​ന്ന​ത്. ജി​ല്ല​യിൽ മൂ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ലാ​യി 230 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ് എ​സ്.എ​സ്.എൽ.സി​ക്ക് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. കൊ​ല്ലം​ 111, കൊ​ട്ടാ​ര​ക്ക​ര​ 66, പു​ന​ലൂർ​ 53.

ചോ​ദ്യ​പേ​പ്പ​റു​കൾ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് ​ത​ല സ്റ്റോ​റേ​ജ് കേ​ന്ദ്ര​ങ്ങ​ളിൽ പൊ​ലീ​സ് സു​ര​ക്ഷ​യോ​ടെ​യാ​ണ് സൂ​ക്ഷി​ക്കു​ക. കൊ​ല്ലം​ ക്രി​സ്​തു​രാ​ജ് എ​ച്ച്.എ​സ്, കൊ​ട്ടാ​ര​ക്ക​ര​ എം.ടി.എ​ച്ച്.എ​സ് ഫോർ ഗേൾ​സ്, പു​ന​ലൂർ​ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളാ​ണ് സ്റ്റോ​റേ​ജ് കേ​ന്ദ്ര​ങ്ങൾ. പ​രീ​ക്ഷ​യ്​ക്ക് ശേ​ഷം ബാ​ക്കി വ​രു​ന്ന ചോ​ദ്യ​പേ​പ്പ​റു​ക​ളും ഇ​വി​ടെ സൂ​ക്ഷി​ക്കും.

ചോ​ദ്യ​പേ​പ്പ​റു​ക​ളു​ടെ സോർ​ട്ടിം​ഗ് ഫെ​ബ്രു​വ​രി 28ന് അ​വ​സാ​നി​ക്കും. തു​ടർ​ന്ന് ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ളി​ലേ​ക്കും ട്ര​ഷ​റി​ക​ളി​ലേ​ക്കും മാ​റ്റും. പ​രീ​ക്ഷാ ദി​വ​സം അ​ത​ത് ക്ല​സ്റ്റ​റു​ക​ളിൽ ഉൾ​പ്പെ​ട്ട സ്​കൂ​ളു​ക​ളി​ലേ​ക്ക് പൊ​ലീ​സ് സു​ര​ക്ഷ കൊ​ണ്ടു​പോ​കും. പ​രീ​ക്ഷ ക​ഴി​യു​ന്ന ദി​വ​സം ത​ന്നെ ഉ​ത്ത​ര ക​ട​ലാ​സു​കൾ ഡെ​സ്​പാ​ച്ച് ചെ​യ്യേ​ണ്ട​തി​നാൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളിൽ പ​രീ​ക്ഷാ ദി​വ​സ​ങ്ങ​ളിൽ അ​ധി​ക​സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പോ​സ്റ്റ് ഓ​ഫീ​സ് അ​ധി​കൃ​തർ​ക്ക് നിർ​ദേ​ശം നൽ​കി.

ഈ വർ​ഷം ജി​ല്ല​യിൽ ഏ​റ്റ​വും കൂ​ടു​തൽ വി​ദ്യാർ​ത്ഥി​കൾ എ​സ്.എ​സ്.എൽ.സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് വി​മ​ല ഹൃ​ദ​യ സ്​കൂ​ളി​ലാ​ണ്, 658 പേർ. നാ​ലുപേർ വീ​തം 2252 ഇൻ​വി​ജി​ലേ​റ്റർ​മാ​രെ​യാ​ണ് പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL