SignIn
Kerala Kaumudi Online
Sunday, 31 May 2026 8.20 AM IST

യുവാക്കളെ ആക്രമിച്ചയാൾ പിടിയിൽ

കൊല്ലം: യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിലായി. ഓച്ചിറ മേമന സന്തോഷ് ഭവനിൽ സിദ്ധാർത്ഥ് ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.

ഈ മാസം 14 വൈകിട്ട് സിദ്ധാ‌ർത്ഥ് അടക്കമുള്ള സംഘം ഓച്ചിറയിലെ ബാറിലുണ്ടായിരുന്നവരുമായി വാക്ക് ത‌ർക്കം ഉണ്ടായി. കുലശേഖരപുരം സ്വദേശിയായ വിനീഷ് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതി ഇയാളെയും സുഹൃത്ത് ബേബിയെയും പ്രതികളുടെ സംഘം തടഞ്ഞ് നിറുത്തി ആക്രമിക്കുകയായിരുന്നു. കേസിൽ പ്രതികളായ അനന്തൂ, റിനു എന്നിവരെ പിടികൂടിയതറിഞ്ഞ് സിദ്ധാര്‍ത്ഥ് ഒളിവില്‍ പോവുകയായിരുന്നു. ഓച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ്.ഐ നിയാസ് എസ്.സി.പി.ഒ ഉഷ, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL