SignIn
Kerala Kaumudi Online
Monday, 05 October 2026 2.43 AM IST

കുളിക്കുന്നതിനിടെ കുളിമുറിയിൽ വച്ച് ഷോക്കേറ്റു,​ 15 വയസുകാരന് ദാരുണാന്ത്യം

READ ENGLISH VERSION

jasimriyas

പാലക്കാട്: കുളിമുറിയിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താംക്ളാസുകാരൻ മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്‌ട്രീറ്റിൽ ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ മുഹമ്മദ് റിയാസുദ്ദിന്റെയും ഷാഹിദയുടെയും ഏകമകൻ ജാസിം റിയാസ്(15)​ ആണ് മരിച്ചത്.

ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. കുളിമുറിയിൽ വച്ച് ഷോക്കേറ്റ കുട്ടിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിച്ചു. പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കും. കൊണ്ടൂർക്കര മൗണ്ട് ഹിറ സ്‌കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിയായിരുന്നു ജാസിം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SHOCK, YOUTH, DIED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY