SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.19 AM IST

സാംക്രമിക രോഗങ്ങൾക്ക് സാദ്ധ്യതയേറി: കണ്ണൂരിൽ 142 ഹോട്സ്പോട്ടുകൾ

epidemic

കണ്ണൂർ: പോയ വർഷത്തെ രോഗവ്യാപന കണക്കുകൾ പ്രകാരം ഈ വർഷം ജില്ലയിലെ 142 പ്രദേശങ്ങൾ സാംക്രമിക രോഗങ്ങളുടെ ഹോട്സ്പ്പോട്ടുകളാണെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് . എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റെറ്റിസ് എ എന്നിവയ്ക്കാണ് ഹോട്സ്പ്പോട്ടുകൾ. അന്യസംസ്ഥാന തൊഴിലാളികൾ, കൃഷിപ്പണിയിൽ ഏർപ്പെടുന്നവർ, ചെളിയിൽ പിണിയെടുക്കുന്നവർ,വീട്ടമ്മമാർ, അൻപതിന് മുകളിൽ ഉള്ളവർ എന്നിങ്ങനെയുള്ളവരാണ് കഴിഞ്ഞ വർഷം സാംക്രമിക രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്.

ഇൻഡോർ മണി പ്ളാന്റുകൾ, ഫ്രിഡ്ജുകളിലെ ടാങ്കുകൾ, മറ്റ് ചെടികൾ തുടങ്ങിയവയാണ് വീടുകളിൽ കൊതുകുകളുടെ പ്രധാന പ്രചരണ കേന്ദ്രമായി കണ്ടെത്തിയത്. തോട്ടം മേഖലകളും രോഗ വ്യാപനത്തിൽ മുന്നിലാണ്. ഇവ ഡങ്കിയുടെ വ്യാപത്തിനും കാരണമായതായും കണക്കുകൾ പറയുന്നു. ജില്ലയിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാരിലാണ് കൂടുതലായി എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ചെളി വെള്ളവുമായി നിരന്തരം സമ്പർക്കം ഉള്ളവർ, നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, മത്സ്യബന്ധനം നടത്തുന്നവർ, മൃഗപരിപാലകർ, കൃഷിപ്പണിക്കാർ എന്നിവരിലും എലിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. സ്ത്രീകളിൽ കൂടുതലായി വീട്ടമ്മമാരിലാണ് കേസുകൾ ഉള്ളത്.
മദ്യപാനം, മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരിൽ ഇത് മരണത്തിനിടയാക്കിയതായും പറയുന്നു. എന്നാൽ മഞ്ഞപ്പിത്ത വ്യാപനത്തിന്റെ വഴി മറ്റൊന്നാണ്. മാലൂരിൽ ഒരു പഠന കേന്ദ്രത്തിലെ കിണർ കേന്ദ്രീകരിച്ചും പരിയാരത്ത് ഒരു ഉത്സവപ്രദേശം കേന്ദ്രീകരിച്ചും തൃപ്പങ്ങോട്ടൂരിൽ ഒരു കല്യാണ ആഘോഷം കേന്ദ്രീകരിച്ചുമാണ് കേസുകൾ കൂടുതൽ.

ഹോട്സ്പോട്ടുകളുടെ എണ്ണം

ഡങ്കിപ്പനി - 77

എലിപ്പനി -16

ഹെപ്പറ്റൈറ്റിസ് എ - 49

ഹോട്സ്പോട്ടുകൾ

എലിപ്പനി

കണ്ണൂർ കോർപ്പറേഷൻ, അ​ഴീ​ക്കോ​ട്, ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ, ചി​റ്റാ​രി​പ്പ​റ​മ്പ്, ധ​ർ​മ​ടം, പാപ്പിനിശ്ശേരി, പയ്യന്നൂർ നഗരസഭ, പേരാവൂർ, പാനൂർ, കരിവെള്ളൂർ - പെരളം, മട്ടന്നൂർ നഗരസഭ, മൊകേരി

ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം)
മാലൂർ, പരിയാരം, തൃപ്പങ്ങോട്ടൂർ, തളിപ്പറമ്പ്

ഡെങ്കിപ്പനി

കണ്ണൂർ കോർപ്പറേഷൻ, പേരാവൂർ, പായ്യം, ചെറുപുഴ,കണിച്ചാർ, ആറളം, കേളകം, മട്ടന്നൂർ, മുണ്ടേരി, കൊളയാട്, ഉളിക്കൽ, പടിയൂർ

രോഗങ്ങൾ തടയാൻ

മഴക്കാല പൂർവ്വ ശുചീകരണം ശക്തിപ്പെടുത്തണം.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

പ്ലാന്റേഷനുകളിൽ കൃത്യമായിട്ട് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുക

കൊതുകുകൾ പെരുകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.

ഏപ്രിൽ 19 നു മുന്നെ മഴക്കാല പൂർവ്വ ശുചീകരണം പൂർത്തിയാക്കുകയും. ഹോട്ട് സ്പോട്ട് ലിസ്റ്റ് അടിസ്ഥാനമാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയും ആരോഗ്യ ജാഗ്രത കലണ്ടറിന്റെ അടിസ്ഥാനത്തിലും മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് സാംക്രമിക രോഗങ്ങൾ തടയാനുള്ള നടപടികൾ ചെയ്ത് വരികയാണ്. -ജില്ലാ ആരോഗ്യ വകുപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL