
വല്ലച്ചിറ: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികൾക്കുള്ള ധാതുലവണ വിതരണത്തിന്റെയും ക്ഷീരഗ്രാമം പഞ്ചായത്ത് തല വിതരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് എൻ.മനോജ് നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ: കെ.ടി.ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ കുട്ടൻ, പി.എസ്.നിഷ, കെ.വി.പ്രിയ, സുബ്രഹ്മണ്യൻ, ടി.ഗോപി, രത്നവല്ലി ചക്കോത്ത്, ടി.എസ്.ഹുസൈൻ, സതി മോൾ, കവിത വർഗീസ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ 130 ഗുണഭോക്താക്കൾക്ക് ധാതുലവണവും 23 ഗുണഭോക്താക്കൾക്ക് പശുക്കളെയും വിതരണം ചെയ്തു. ഡയറി ഇൻസ്ട്രക്ടർ വീണ വിനോദ് ക്ഷീരഗ്രാമം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
