
തൃശൂർ: സംസ്ഥാനതല ഓട്ടിസം ദിനാചരണം ഏപ്രിൽ ഒന്നിന് ഇരിങ്ങാലക്കുടയിൽ. രാവിലെ ഏഴിന് ടൗൺഹാൾ പരിസരത്തു നിന്ന് ആരംഭിക്കുന്ന റൺ ഫോർ ഓട്ടിസം മാരത്തോൺ വോക്കത്തോൺ പരിപാടി ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. അയ്യങ്കാവ് മൈതാനിയിലാണ് പരിപാടി സമാപിക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്.നായർ, തൃശൂർ റൂറൽ എസ്പി ബി.കൃഷ്ണകുമാർ എന്നിവർ സംബന്ധിക്കും. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ, ഇരിങ്ങാലക്കുട പൊലീസ്, ക്രൈസ്റ്റ് കോളേജ്, സെന്റ് ജോസഫ് കോളേജ്, പ്രതീക്ഷ ഭവൻ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
