
തൃശൂർ: എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ചാക്കോ ജോസ് പടിയിറങ്ങുന്നു. പിതാവ് പ്രൊഫ. പി.സി.ജോസ് ഫിസിക്‌സ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന കോളേജിൽ തന്നെ മകൻ പ്രിൻസിപ്പലായി എന്ന നിയോഗവും അദ്ദേഹത്തിന് സ്വന്തം. ചാലക്കുടി സേക്രഡ് ഹാർട്ട് കേളേജിൽ 27 വർഷം സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനായിരുന്നു. കാലിക്കറ്റ് സർവകലാശാലയിലെ അക്കാഡമിക് സ്റ്റാഫ് കോളേജ് ഫാക്കൽറ്റിയായും സ്‌കൂൾ ഒഫ് മനേജ്‌മെന്റ് സ്റ്റഡീസിൽ എം.ബി.എ പ്രോഗ്രാമിന്റെ വിസിറ്റിംഗ് ഫാക്കൽറ്റി അംഗമായും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ എം.ബി.എ പ്രോഗ്രാമിന്റെ സ്റ്റുഡന്റ് കൗൺസിലറായും സേവനമനുഷ്ഠിച്ചു. 30 വർഷത്തെ അദ്ധ്യാപക ജീവിതത്തിന് ശേഷമാണ് സെന്റ് അലോഷ്യസ് കേളേജിന്റെ പ്രിൻസിപ്പൽ പദവിയിൽ നിന്നും വിരമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
