SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.20 AM IST

എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്

a
തേവന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2023-25 ബാച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ തിരുവനന്തപുരം വിജിലൻസ് ഡിവൈ.എസ്.പി ഷൈനു തോമസ് സംസാരിക്കുന്നു

ഓയൂർ: തേവന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2023-25 ബാച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു .തിരുവനന്തപുരം വിജിലൻസ് ഡിവൈ.എസ്.പി ഷൈനു തോമസ് സല്യൂട്ട് സ്വീകരിച്ചു. ട്രൂപ്പ് കമാൻഡർമാരായ ഫേബബേബി, അനന്തനുണ്ണി, ദേവബാല, ആർദ്ര കൃഷ്ണ എന്നിവർ നേതൃത്വം നൽകി. മികച്ച കേഡറ്റുകൾക്ക് ഉപഹാരം സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്. ഷൈൻ കുമാർ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ആർ.എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപകൻ ഡി.കെ. ഷിബു സ്വാഗതം പറഞ്ഞു. എ.ഡി.എൻ.ഒ എസ്. വിജയകുമാർ, ചടയമംഗലം എസ്.എച്ച്.ഒ എൻ സുനീഷ് ചടയമംഗലം, സബ് ഇൻസ്പെക്ടർ മോനിഷ്, വാർഡ് മെമ്പർ ആർ. ഹിരൺ, എസ്.എം.സി ചെയർമാൻ പി. ഷാജി, സീനിയർ അസിസ്റ്റന്റ് വൈ. മോഹൻദാസ്, സ്റ്റാഫ് സെക്രട്ടറി പ്രസീദ് എസ്.നായർ, ഡ്രിൽ ഇൻസ്ട്രക്ടർ അതുൽ കുമാർ, എ.സി.പി.ഒമാരായ എ. സിമി, മഞ്ജുള എന്നിവർ പങ്കെടുത്തു. സി.പി.ഒ പി അനിൽകുമാർ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL