കൊല്ലം: എസ്.എൻ കോളേജിൽ വിദ്യാർത്ഥികളും പുറത്തുനിന്ന് എത്തിയവരും തമ്മിൽ സംഘർഷം. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. കഴിഞ്ഞ 27ന് വൈകിട്ട് 6 ഓടെ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയവർ ഉൾപ്പെടുന്ന സംഘം കോളേജിലേക്ക് കാറിലെത്തുകയും യൂണിയനിനുള്ള വിദ്യാർത്ഥികൾ അടക്കം ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. കോളേജ് അടയ്ക്കുന്ന ദിവസമായ ഇന്നലെ വീണ്ടും തലേദിവസത്തെ സംഭവങ്ങളുടെ തുടർച്ചയായി വാക്കുതർക്കവും കൈയേറ്റവും ഉണ്ടാവുകയായിരുന്നു. കൂടുതൽ വിദ്യാർത്ഥികൾ സംഘടിച്ചെത്തിയതോടെ ക്യാമ്പിൽ നിന്നും ഈസ്റ്റിൽ നിന്നും പൊലീസ് എത്തി വിദ്യാർത്ഥികളെ പിരിച്ചുവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
