SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.59 AM IST

സൗജന്യ ജർമ്മൻ ഭാഷ പഠനം  ഉദ്ഘാടനം ചെയ്തു

sarga
സൗജന്യ ജർമ്മൻ ഭാഷ പഠന ക്ലാസുകളുടെ ഉദ്ഘാടനം സി.എം.ഐ സഭ പ്രൊഫിൻഷ്യൽ ഫാ.ആന്റണി ഇളംതോട്ടം നിർവഹിക്കുന്നു.

ചങ്ങനാശേരി: കുട്ടികളുടെ വിദേശ ഭാവി പഠനത്തിന് സഹായകമായി സി.എം.ഐ വൈദികർ നേതൃത്വം നൽകുന്ന ചെത്തിപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർഗക്ഷേത്ര അക്കാഡമിയുടെ കീഴിൽ പ്ലസ്ടു പഠനം കഴിഞ്ഞവർക്കും നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയവർക്കും സൗജന്യമായി നൽകുന്ന എ 1 മുതൽ ബി 2 വരെയുള്ള ജർമൻ ഭാഷ പഠന ക്ലാസുകളുടെ ഉദ്ഘാടനം സി.എം.ഐ സഭ പ്രൊഫിൻഷ്യൽ ഫാ.ആന്റണി ഇളംതോട്ടം നിർവഹിച്ചു. ഐ.ഇ.എൽ.ടിയഎസ്, പി.റ്റി.ഇ, സ്‌പോക്കൺ ഇംഗ്ലീഷ് എന്നീ ക്ലാസ്സുകളും അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. താത്പര്യമുള്ളവർ ദർഗക്ഷേത്ര അക്കാദമിയുമായി ബന്ധപ്പെടണം ഫോൺ: 94968 02200.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, GERMANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL