പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.പി.എ (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ 20 വരെയും നാലാം സെമസ്റ്റർ ബി.പി.എ (ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 19 മുതൽ 20 വരെയും ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബിഎസ് സി സൈക്കോളജി, പോളിമർ കെമിസ്ട്രി (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) വിഷയങ്ങളുടെ പ്രാക്ടിക്കൽ 24, 25 തീയതികളിൽ നടത്തും.
പരീക്ഷ മാറ്റി
18 മുതൽ ആരംഭിക്കാനിരുന്ന ബി.എ (എസ്.ഡി.ഇ) ബിരുദ (2017 അഡ്മിഷൻ) മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എസ് സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (2014, 2015 & 2016 അഡ്മിഷൻ - സപ്ലിമെന്ററി), ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് (2017 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്, 2018 അഡ്മിഷൻ - റഗുലർ), ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (2013, 2014, 2015 & 2016 - സപ്ലിമെന്ററി, 2017 - ഇംപ്രൂവ്മെന്റ്, 2018 - റഗുലർ), ബി.എസ് സി ബയോടെക്നോളജി (350) (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി), ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2014 അഡ്മിഷൻ മുതൽ), ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി) കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ എം.എഡ്ഡ് (2018 സ്കീം - റഗുലർ ആൻഡ് സപ്ലിമെന്ററി), (2015 സ്കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 3 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 11 വരെയും അപേക്ഷിക്കാം.
ഇന്റർവ്യൂ
24 ന് നടത്താരുന്ന കോൺട്രാക്ട് ലൈബ്രറി അസിസ്റ്റന്റ് തസ്തികയിലേക്കുളള ഇന്റർവ്യൂ സെപ്റ്റംബർ 26 ലേക്ക് മാറ്റി. സെപ്റ്റംബർ 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂവിൽ മാറ്റമില്ല. ഹാജരാവാൻ നിർദ്ദേശിക്കപ്പെട്ടവർ രാവിലെ 8.30 ന് സർവകലാശാലയിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |