SignIn
Kerala Kaumudi Online
Sunday, 21 June 2026 8.54 AM IST

കൃഷ്ണാഷ്ടമി ഇരിഞ്ഞാലക്കുട ഫിലിം ഫെസ്റ്റിവലിലേക്ക്; പ്രദർശനം ഫെബ്രുവരി 23ന്

jeobaby

തൃശൂർ: വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'കൃഷ്ണാഷ്ടമി' എന്ന കവിതയെ അധികരിച്ച് ഡോ. അഭിലാഷ് ബാബു തിരക്കഥയും സംവിധാനവും നിർവഹിച്ച 'കൃഷ്ണാഷ്ടമി: the book of dry leaves' എന്ന സിനിമ ഏഴാമത് ഇരിഞ്ഞാലക്കുട അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലിൽ പ്രദർശിപ്പിക്കും. 2026 ഫെബ്രുവരി 23 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മാസ് മൂവീസിലാണ് പ്രദർശനം. ഫെബ്രുവരി 21 മുതൽ 28 വരെയാണ് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ.

അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച സിനിമയിൽ സംവിധായകൻ ജിയോ ബേബിയാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. ഔസേപ്പച്ചനാണ് സിനിമയുടെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. വൈലോപ്പിള്ളിയുടെയും അഭിലാഷ് ബാബുവിന്റെയും വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സ്റ്റിൽ ഇമേജ് ഫീച്ചർ ഫിലിം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ പ്രധാന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചുവരികയാണ്. ക്യാമറ: ജിതിൻ മാത്യു,​ എഡിറ്റിംഗ്: അനു ജോർജ്,​ സൗണ്ട്: രബീഷ്,​ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കാർത്തിക് ജോഗേഷ്,​ പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് ദാസ്,​ പ്രോജക്ട് ഡിസൈനർ : ഷാജി എ ജോൺ,​ പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ ആർ കോസ്റ്റ്യൂം: അനന്തപത്മനാഭൻ,​ മേക്കപ്പ്: ബിനു സത്യൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, JEOBABY, KRISHNASHTAMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL