SignIn
Kerala Kaumudi Online
Saturday, 13 June 2026 11.33 PM IST

2012ന് ശേഷം ഐപിഎല്ലില്‍ അത് സംഭവിക്കുന്നത് ആദ്യമായി; ഒടുവില്‍ ആ നാണക്കേട് മാറ്റി മുംബയ് ഇന്ത്യന്‍സ്

mi-won

മുംബയ്: 'ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ടേ തുടങ്ങാറുള്ളു'. ഇന്ത്യന്‍ പ്രമിയര്‍ ലീഗില്‍ സീസണിലെ ആദ്യ മത്സരം തോല്‍ക്കുന്നത് മുംബയ് ഇന്ത്യന്‍സ് പതിവാക്കിയപ്പോള്‍ ആരാധകര്‍ പറഞ്ഞിരുന്ന വാചകമാണിത്. 2013 മുതല്‍ ഈ തോല്‍വി മുംബയ് പതിവാക്കിയപ്പോള്‍ മറ്റ് ടീമുകളുടെ ആരാധകര്‍ ഈ പ്രയോഗം മുംബയ് ആരാധകരെ പരിഹസിക്കാനായി ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഇപ്പോഴിതാ 13 സീസണുകള്‍ക്കൊടുവില്‍ സീസണിലെ ആദ്യ മത്സരം വിജയിച്ചിരിക്കുകയാണ് മുംബയ് ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റുകള്‍ക്കാണ് മുംബയ് തോല്‍പ്പിച്ചത്.

2012ല്‍ ആയിരുന്നു ഏറ്റവും ഒടുവില്‍ മുംബയ് ഇന്ത്യന്‍സ് തങ്ങളുടെ സീസണിന് ജയത്തോടെ തുടക്കമിട്ടത്. പിന്നീടിങ്ങോട്ട് 2013 മുതല്‍ 2025 വരെയുള്ള എല്ലാ സീസണുകളിലും തോല്‍വിയോടെയാണ് മുംബയ് തുടങ്ങിയിട്ടുള്ളത്. തോല്‍വിയോടെയാണ് തുടങ്ങുന്നതെങ്കിലും ഈ കാലത്തിനിടയില്‍ അഞ്ച് ട്രോഫികള്‍ തങ്ങളുടെ ഷെല്‍ഫിലെത്തിക്കാന്‍ മുംബയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2020ന് ശേഷം അകന്ന് നില്‍ക്കുന്ന കിരീടം ഇത്തവണ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ടീമും ആരാധകരും.

2013-2025 വരെയുള്ള മുംബയുടെ ആദ്യ മത്സര തോല്‍വികള്‍ ചുവടെ

2013 - ആര്‍സിബി - രണ്ട് റണ്‍സ് തോല്‍വി

2014- കെകെആര്‍ - 41 റണ്‍സ് തോല്‍വി

2015 കെകെആര്‍ - ഏഴ് വിക്കറ്റ് തോല്‍വി

2016- ആര്‍പിഎസ് - ഏഴ് വിക്കറ്റ് തോല്‍വി

2017 ആര്‍പിഎസ് - ഒമ്പത് വിക്കറ്റ് തോല്‍വി

2018- ഡിസി - 37 റണ്‍സ് തോല്‍വി

2019- സിഎസ്‌കെ- ഒരു വിക്കറ്റ് തോല്‍വി

2020- ആര്‍സിബി- രണ്ട് വിക്കറ്റ് തോല്‍വി

2021- സിഎസ്‌കെ- അഞ്ച് വിക്കറ്റ് തോല്‍വി

2022- ഡിസി - നാല് വിക്കറ്റ് തോല്‍വി

2023- ആര്‍സിബി - എട്ട് വിക്കറ്റ് തോല്‍വി

2024- ജിടി - ആറ് റണ്‍സ് തോല്‍വി

2025- സിഎസ്‌കെ- നാല് വിക്കറ്റ് തോല്‍വി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, MUMBAI INDIANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360