
ബ്രിസ്ബേൻ : ഇന്നലെ ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന സൗഹൃദ മത്സരത്തിൽ പരിക്കേറ്റ ബ്രസീലിയൻ താരം റഫീഞ്ഞ ഇന്ത്യയിലേക്ക് വരുന്ന കാര്യം സംശയത്തിൽ . ഒക്ടോബർ മൂന്നിനാണ് കൊൽക്കത്തയിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരം. ആദ്യ പകുതിയിൽ സമനില ഗോൾ നേടിയ റഫീഞ്ഞ രണ്ടാം പകുതിയിൽ കളിക്കാനിറങ്ങിയില്ല. പരിക്ക് വിലയിരുത്തിയ ശേഷമേ ഇന്ത്യയിലേക്ക് എത്തുന്നതിൽ തീരുമാനമെടുക്കൂവെന്നാണ് ബ്രസീൽ ഫെഡറേഷൻ അറിയിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |