SignIn
Kerala Kaumudi Online
Wednesday, 30 September 2026 9.56 AM IST

'ഷോ ഓഫ്, രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിൽ സ്വർണമെഡൽ നഷ്‌ടപ്പെടുത്തി'; സൈബർ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് ആൻസി സോജൻ

ancy-sojan
ആൻസി സോജൻ

ടോക്കിയോ: തന്നെ ഉന്നംവച്ചുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് ഏഷ്യൻ ഗെയിംസ് ലോങ്‌ജംപിൽ വെള്ളിമെഡൽ നേടിയ മലയാളിതാരം ആൻസി സോജൻ. ഏഷ്യൻ ഗെയിംസിൽ മാല ധരിച്ച് ഓടിയതിന്റെ പേരിലാണ് താരത്തിനെതിരെ സൈബർ ആക്രമണങ്ങൾ നടക്കുന്നു. ഇത്തരം വിമർശനങ്ങൾ അതിരുകടന്നതാണെന്നും സ്‌പോർട്‌സുമായി ബന്ധമുള്ളവർ ഇങ്ങനെ ചെയ്യില്ലെന്നും ആൻസി പറയുന്നു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു ആൻസിയുടെ പ്രതികരണം.

'ഷോ ഒഫ്‌ കാണിച്ച്‌ രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിൽ മെഡൽ കളഞ്ഞെന്നൊരു കമന്റ് ഞാൻ കണ്ടു. ഈ പറയുന്ന ചേട്ടൻ ഒളിമ്പിക്‌സിൽ മെഡൽനേടിയ ആളാണല്ലോ. വ്യാജ ഐഡികളിൽനിന്നാണ് ഇവരൊക്കെ ആക്രമിക്കുന്നത്. സ്വന്തം അക്കൗണ്ടിൽ പറയാനുള്ള ധൈര്യം ഇവർക്ക് ഇല്ല. മെഡൽ കിട്ടിയ ഇനം ഏതാണെന്ന് പോലും ഇവർക്ക് അറിയില്ല. മറ്റൊരു രാജ്യത്തും ഇത് നടക്കില്ല. രാജ്യ സ്‌നേഹികളാണെങ്കിൽ രാജ്യത്തെ മെഡൽ ജേതാവിനെ അവഹേളിക്കില്ല. എത്രയോ അന്താരാഷ്‌ട്ര താരങ്ങൾ മാലയിട്ടോടുന്നുണ്ട്. അത്രയും പോലും ബോധമില്ലാത്തവർ ആണിത്. മത്സരത്തിനിറങ്ങുന്നത് സ്‌ത്രീകളാണെങ്കിൽ മുടിയുടെയും നഖത്തിന്റെയും പേരിൽ ഇത്തരക്കാർ കുറ്റം കണ്ടുപിടിക്കും.

മാലയിട്ടാണ് അഞ്ജുവിന്റെ ദേശീയ റെക്കോർഡ് തകർത്തത്. അതെന്റെ ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. വളകളുടെ ശബ്‌ദം കേൾക്കുന്നത് ഞാൻ ആസ്വദിച്ചിരുന്നു. മുൻപ് മത്സരത്തിനായി മുടി മുറിച്ചതാണ്. ഇപ്പൊ എനിക്കതിന് താൽപര്യമില്ല. ഇന്നൊരുപാട് കുട്ടികൾ ഇത്തരത്തിൽ ചെയ്യുന്നുണ്ട്.' ആൻസി സോജൻ പറഞ്ഞു. ഇതിന്റെ പേരിൽ നടത്തുന്ന സൈബർ ആക്രമണങ്ങളിലൂടെയൊന്നും തന്നെ തകർക്കാനാകില്ലെന്നും ആൻസി സോജൻ കൂട്ടിച്ചേർത്തു.

English Summary

Asian Games long jump silver medallist Ancy Sojan has hit back at cyberattacks over wearing a necklace during competition, calling the criticism baseless and saying such attacks will not break her confidence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANCY SOJAN, ASIANGAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360