
നിക്ഷേപം 1.4 ലക്ഷം കോടി രൂപ
കൊച്ചി: അമേരിക്കൻ സ്‌റ്റീൽ മേഖലയിൽ വൻ നിക്ഷേപവുമായി ഇന്ത്യയുടെ എസ്സാർ ഗ്രൂപ്പ്. അമേരിക്കയിലെ ഐയോവയിൽ 1,500 കോടി ഡോളർ(ഏകദേശം 1.4 ലക്ഷം കോടി രൂപ) നിക്ഷേപിച്ച് ഒരു കോടി ടൺ ഉത്പാദനശേഷിയുള്ള സ്‌റ്റീൽ പ്ളാന്റ് സ്ഥാപിക്കുമെന്ന് ഗ്രൂപ്പ് പ്രഖ്യാപിച്ചു. മിനസോട്ടയിലെ മെസാബി ഇരുമ്പയിര് ഖനിയിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഖനി മുതൽ സ്‌റ്റീൽ ഉത്പാദനം വരെ ഉൾപ്പെടുന്ന സംയോജിത വിതരണ ശൃംഖലയാണ് ഒരുക്കുന്നത്. ഖനിക്കായി എസ്സാർ ഇതിനകം 250 കോടി ഡോളർ നിക്ഷേപിച്ചു. പ്രതിവർഷം 75 ലക്ഷം ടൺ ഇരുമ്പയിര് ഉത്പാദിപ്പിക്കും. ആയിരക്കണക്കിന് തൊഴിലവസരങ്ങളും പദ്ധതിയിലൂടെ സൃഷ്‌ടിക്കും. ഇന്ത്യയിലെ എസ്സാർ സ്‌റ്റീലിന്റെ ഉടമസ്ഥതാ അവകാശം നഷ്‌ടപ്പെട്ട് ഏഴ് വർഷത്തിന് ശേഷമാണ് റൂയിയമാർ അമേരിക്കയിൽ സ്‌റ്റീൽ ബിസിനസിലേക്ക് തിരിച്ചെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |