SignIn
Kerala Kaumudi Online
Wednesday, 30 September 2026 10.46 PM IST

അതിവേഗ ഡബിൾ സെഞ്ച്വറിയുമായി ക്യാപ്റ്റൻ ഗിൽ, റെക്കോഡ്, സെഞ്ച്വറി കരുത്തുമായി രോഹിത്ത്, കത്തിക്കയറി ഇന്ത്യ

READ ENGLISH VERSION
gill
ഗുവാഹത്തിയിൽ ഗില്ലിന്റെ ബാറ്റിംഗ്

ഗുവാഹത്തി: 406 റൺസ് എന്ന വമ്പൻ വിജയലക്ഷ്യം മുന്നോട്ടുവച്ച വെസ്റ്റ് ഇൻഡീസ് ടീം ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചുകാണില്ല. ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിൾ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുബ്‌മാൻ ഗിൽ. സെഞ്ച്വറിയുമായി തകർത്തടിച്ച് രോഹിത്ത് ശർമ്മയും ചേർന്നതോടെ 406 എന്ന വലിയ ലക്ഷ്യം ഇന്ത്യയ്‌ക്ക് വലുതേയല്ലാതായി. അൽസാരി ജോസഫും ജെയ്‌ഡൻ സീൽസും ലുയിസുമടക്കം എല്ലാ വിൻഡീസ് ബൗളർമാരും ഇരുവരുടെയും ബാറ്രിന്റെ ചൂടറിഞ്ഞു.

24 ഫോറുകളും ഏഴ് സിക്‌സറുകളും പറത്തിയാണ് ഗിൽ ഇരട്ട സെഞ്ച്വറിയിലെത്തിയത്. രോഹിത്ത് ശർമ്മയ്‌ക്ക് ശേഷം രണ്ട് ഇരട്ട സെഞ്ച്വറി ഏകദിനത്തിൽ നേടുന്ന ഏകതാരമായി ഗിൽ മാറി. രോഹിത്തിന് മൂന്ന് ഇരട്ട സെഞ്ച്വറികളാണുള്ളത്. ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പൂർത്തിയാക്കിയ ശേഷമാണ് രോഹിത്ത് (101) പുറത്തായത്. 255 റൺസിനാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. 10 ബൗണ്ടറികളും ആറ് സിക്‌സറുകളുമാണ് രോഹിത്തും നേടിയത്. രോഹിത്തിന് ശേഷമെത്തിയ കൊഹ്‌ലി മികച്ച ഫോം പ്രകടിപ്പിച്ചെങ്കിലും 19 പന്തിൽ 29 റൺസ് നേടി ഷമാർ ജോസഫിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. നിലവിൽ റിതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ചേർന്ന് ഗിൽ ഇന്ത്യയെ അതിവേഗം വിജയത്തിലേക്ക് നയിക്കുകയാണ്.

English Summary

West Indies set India a massive target of 406 runs, but India responded strongly. Captain Shubman Gill led the chase with a record-breaking fast double century in ODI cricket, while Rohit Sharma added a powerful century. Their performances made the daunting 406-run target look achievable for India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHUBMAN GILL, ROHIT SHARMA, INDIA CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360