SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.18 AM IST

ഇന്ത്യ എനർജി വീക്ക് 2027 കൊൽക്കത്തയിൽ

bpcl

കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) സംഘടിപ്പിക്കുന്ന ഇന്ത്യ എനർജി വീക്ക് 2027ന് കൊൽക്കത്ത വേദിയാകും. 2027 ജനുവരി 28 മുതൽ 31വരെ നടക്കുന്ന സമ്മേളനത്തിൽ ഊർജ മേഖലയിലെ നയരൂപീകരണ വിദഗ്ദ്ധർ, കമ്പനികളുടെ മേധാവികൾ, സാങ്കേതിക വിദഗ്ദ്ധർ, നിക്ഷേപകർ, സംരംഭകർ എന്നിവർ പങ്കെടുക്കും.

സമ്മേളത്തിനു മുന്നോടിയായി കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്ടർ ചാക്കോ എം. ജോസ് അദ്ധ്യക്ഷത വഹിച്ചു. സാങ്കേതികവിദ്യ കൈമാറ്റം, നൂതനാശയങ്ങൾ, സഹകരണം എന്നിവയിലൂടെ സുസ്ഥിരവും സുരക്ഷിതവുമായ ഊർജ മേഖലയുടെ ഭാവി രൂപപ്പെടുത്തുകയാണ് ഇന്ത്യ എനർജി വീക്കിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 'നൂതന ആശയങ്ങളും ഊർജ സുരക്ഷയും എങ്ങനെ ഭാവിയെ രൂപപ്പെടുത്തുന്നു' എന്നതാണ് പ്രമേയം. 75,000ലധികം അന്താരാഷ്ട്രഊർജ പ്രൊഫഷണലുകൾ പങ്കെടുക്കും. 700ലധികം സ്റ്റാളുകളും ഒരുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BPCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360