SignIn
Kerala Kaumudi Online
Sunday, 31 May 2026 1.11 PM IST

'രാജ്യത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ കൈമാറണം, 1 ബില്യൺ ഡോളറും'; തുർക്കിയോട് ഉഗാണ്ട സൈനിക മേധാവി

READ ENGLISH VERSION
uganda

കമ്പാല: തുർക്കിയുമായുള്ള നയതന്ത്രം വിച്ഛേദിക്കാതിരിക്കാൻ വിചിത്രമായ ആവശ്യങ്ങൾ മുന്നോട്ടുവച്ച് ഉഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കൈനേരുഗാബ. രണ്ട് ആവശ്യങ്ങളാണ് അദ്ദേഹം പ്രധാനമായും മുന്നോട്ടുവച്ചത്. അതിൽ ആദ്യത്തേത്, തീവ്രവാദികളെ നേരിടുന്നതിന് സൊമാലിയയിൽ ഉഗാണ്ടയുടെ ദീർഘകാല സൈനിക സംഭാവനകൾക്ക് 1 ബില്യൺ ഡോളർ നൽകണം. രണ്ടാമത്തെ ആവശ്യം കേട്ടാൽ ആരായാലും മൂക്കത്ത് വിരൽവയ്ക്കും. തനിക്ക് വിവാഹം കഴിക്കാൻ ആ രാജ്യത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ കൈമാറുക എന്നതാണ്. അവർ തന്റെ ഭാര്യയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈനെരുഗാബയുടെ ആവശ്യം എതിർപ്പിന് ഇടയാക്കിയെങ്കിലും ഇത്തരമൊരു വിചിത്രവും ലൈംഗികച്ചുവയുള്ളതുമായ ആവശ്യം അദ്ദേഹം ഉന്നയിക്കുന്നത് ഇതാദ്യമല്ല. 2022ൽ, കൈനെരുഗബ ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയെ വിവാഹം കഴിക്കണമെന്നും അതിന് പകരമായി 100 പശുക്കളെ നൽകാമെന്ന് വാഗ്ദാനവും ചെയ്തു. വർഷങ്ങൾക്ക് ശേഷം, കൈനെരുഗാബ ഏറ്റവും സുന്ദരിയായ തുർക്കി സ്ത്രീയെ ഭാര്യയായി ആവശ്യപ്പെട്ടിരിക്കുകയാണ്.

30 ദിവസത്തിനുള്ളിൽ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഉഗാണ്ടൻ തലസ്ഥാനമായ കമ്പാലയിലുള്ള തുർക്കി എംബസി അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കടുത്ത നയതന്ത്ര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കൈനെരുഗബ ഭീഷണിപ്പെടുത്തി. ഉഗാണ്ടയുടെ പ്രസിഡന്റ് യോവേരി മുസെവേനിയുടെ മകനാണ് സൈനിക മേധാവി ജനറൽ മുഹൂസി കൈനെരുഗബ. സൈനിക മേധാവിയുടെ വിചിത്ര ആവശ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, AFRICA, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360