
വിയന്റിയൻ: ലാവോസിലെ സൈസോംബൂൺ പ്രവിശ്യയിലെ ഗുഹയിൽ അകപ്പെട്ട നാല് ഖനി തൊഴിലാളികളെ കൂടി സുരക്ഷിതമായി പുറത്തെത്തിച്ചു. ഇതോടെ പ്രളയ ജലത്തിൽ മുങ്ങിയ ഗുഹയിൽ നിന്ന് സാഹസികമായി രക്ഷപെടുത്തിയവരുടെ എണ്ണം അഞ്ചായി. ബുധനാഴ്ചയാണ് ഇവരെ ഗുഹാ മുഖത്ത് നിന്ന് നൂറിലധികം മീറ്റർ ഉള്ളിലായി രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അതേ സമയം, ഇവരുടെ സംഘത്തിൽപ്പെട്ട മറ്റ് രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി ഗുഹയ്ക്കുള്ളിൽ ആഴത്തിൽ തെരച്ചിൽ തുടരുന്നുണ്ട്. കഴിഞ്ഞ 20നാണ് സ്വർണ നിക്ഷേപം തെരയാനായി ഗ്രാമീണരായ ഇവർ ഗുഹയ്ക്കുള്ളിലേക്ക് കടന്നത്. ശക്തമായ മഴയും മണ്ണിടിച്ചിലുമുണ്ടായതോടെ ഇടുങ്ങിയ ഗുഹാമുഖം അടഞ്ഞുപോവുകയായിരുന്നു. നിലവിൽ രക്ഷാപ്രവർത്തകർ ഗുഹയ്ക്കുള്ളിലെ വെള്ളം പമ്പുചെയ്ത് മാറ്റുന്നത് തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |