
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തുവെന്ന രൂക്ഷവിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘വിശ്വഗുരു’ എന്ന് അവകാശപ്പെടുന്ന സർക്കാരിന് ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കഴിയുന്നില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്.
ഇന്ന് നടന്ന സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള സിയുഇടി–യുജി പരീക്ഷയ്ക്കിടെ ചില കേന്ദ്രങ്ങളിൽ സാങ്കേതിക തകരാറുകൾ നേരിട്ടിരുന്നു. ഇതിനെ തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ ആരംഭിക്കാൻ വൈകിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി സമ്മതിച്ചതിന് പിന്നാലെയാണ് പ്രതികണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
നീറ്റ്, സിബിഎസ്ഇ, എസ്എസ്‌സി, ഇന്ന് സിയുഇടി- നാലുപരീക്ഷകൾ,ഒരു കോടി വിദ്യാർത്ഥികൾ. ഒന്നുപോലും കൃത്യമായി നടത്താൻ കഴിഞ്ഞില്ല’’ – എക്സിൽ ഹിന്ദിയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങൾ ഭാവി നശിപ്പിക്കുന്ന അതേ തലമുറ തന്നെ നിങ്ങളോട് കണക്ക് ചോദിക്കുമെന്നും രാഹുൽ കുറ്റപ്പെടുത്തി.
NEET। CBSE। SSC। और आज CUET।
— Rahul Gandhi (@RahulGandhi) May 30, 2026
चार परीक्षाएँ। एक करोड़ बच्चे। एक भी ईमानदारी से नहीं हो पाई।
दावे "विश्वगुरु" के, मगर देश में एक परीक्षा नहीं करवा सकते - मोदी जी ने पूरी शिक्षा व्यवस्था तबाह कर दी है।
जिस पीढ़ी का भविष्य आप बर्बाद कर रहे हैं - वही पीढ़ी आपका हिसाब करेगी।
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |