SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.11 AM IST

കൊങ്ങണംകോട് - തോട്ടുമുക്ക് പാലം തകർച്ചാഭീഷണിയിൽ

photo

നെടുമങ്ങാട്: പനവൂർ പഞ്ചായത്തിലുൾപ്പെട്ട കൊങ്ങണംകോട് - തോട്ടുമുക്ക് പാലം കാലപ്പഴക്കത്താൽ തകർച്ചയുടെ വക്കിൽ.അടിസ്ഥാന നിർമ്മിതികളും കൈവരികളും തകർന്നതോടെ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസ് സർവീസുകളടക്കം വലിയ വാഹനങ്ങളുടെ യാത്ര പൂർണമായി നിരോധിച്ചിരിക്കുകയാണ്. രണ്ടു വർഷമായി ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം അധികൃതർ തടഞ്ഞിട്ട്.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാലത്തിന്റെ കൂടുതൽ ഭാഗങ്ങൾ നിലംപൊത്തിയിട്ടുണ്ട്.സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്.അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പനവൂർ പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിനു നിവേദനം നൽകി.മുസ്ലിം ലീഗ് പനവൂർ പഞ്ചായത്ത് പ്രസിഡന്റ് അനീഷ് ഖാൻ പനയമുട്ടം, നിയോജക മണ്ഡലം ട്രഷറർ ഒ.പി.കെ.ഷാജി, എസ്.ഇ.യു സംസ്ഥാന സെക്രട്ടറി നൗഷാദ്.എസ്.എൻപുരം, പഞ്ചായത്ത് സെക്രട്ടറി ഷജീർ തോട്ടുമുക്ക് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL