SignIn
Kerala Kaumudi Online
Wednesday, 09 September 2026 4.50 AM IST

184 പ്രവാസികൾ പത്തനംതിട്ടയിലെത്തി

പത്തനംതിട്ട: വിദേശത്തു നിന്ന് കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയത് 23 പ്രവാസികൾ. വ്യാഴാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ കൊച്ചി ജിദ്ദ എഐ 964 എന്ന വിമാനത്തിലാണ് ഒരു പുരുഷനും 22 സ്ത്രീകളും ഉൾപ്പെടെ 23 പേർ എത്തിയത്. ഇവരിൽ എട്ടുപേരെ കൊവിഡ് കെയർ സെന്ററുകളിലും 12 പേരെ ഹോം ക്വാറന്റൈനിലും പ്രവേശിപ്പിച്ചു.
നെടുമ്പാശേരി, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ 79 പുരുഷന്മാരും 105 സ്ത്രീകളുമുൾപ്പെടെ 184 പേർ ഇതുവരെ ജില്ലയിൽ എത്തിയിട്ടുണ്ട്. ഇവരിൽ 77 പേർ കൊവിഡ് കെയർ സെന്ററുകളിലും 85 പേർ ഹോം ക്വാറന്റൈനിലും കഴിയുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇതുവരെ 64 പുരുഷന്മാരും 80 സ്ത്രീകളും ഉൾപ്പെടെ 144 പ്രവാസികൾ ജില്ലയിൽ എത്തി.

തിരുവനന്തപുരം വിമാനത്താവളം വഴി 11 പുരുഷന്മാരും, 14 സ്ത്രീകളും ഉൾപ്പെടെ 25 പ്രവാസികളും ജില്ലയിലെത്തി.

കരിപ്പൂർ വിമാനത്താവളത്തിലൂടെ 4 പുരുഷന്മാരും 11 സ്ത്രീകളും ഉൾപ്പെടെ 15 പ്രവാസികളും ജില്ലയിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL