SignIn
Kerala Kaumudi Online
Tuesday, 23 June 2026 2.31 PM IST

തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പിൻവലിച്ചു: കണ്ടെയ്ൻമെന്റ് സോണുകളിൽ തുടരും

thiruvanathapuram-city

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യം ഏറ്റവും രൂക്ഷമായ തലസ്ഥാനത്ത് രോഗപ്രതിരോധ മാർഗമായി പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ പിൻവലിച്ചു. എന്നാൽ കണ്ടെയിന്മെന്റ് സോണുകളിൽ ലോക്ക്ഡൗൺ തുടരും. ലോക്ക്ഡൗൺ പിൻവലിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ കടകൾക്കും രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

ജില്ലയിലെ മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾക്കും തുറന്ന് പ്രവർത്തിക്കാവുന്നതാണ്. എന്നാൽ ജില്ലാ കളക്ടർ നൽകുന്ന കർശന മാരഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഇവയ്ക്ക് പ്രവർത്തിക്കാനാകൂ. റസ്റ്റോറന്റുകൾ കഫേകൾ എന്നിവയ്ക്കും ജില്ലയിൽ രാത്രി ഒൻപത് മണി വരെ തുറന്നു പ്രവർത്തിക്കാം.

എന്നാൽ ഭക്ഷണപ്പൊതികളും മറ്റും നൽകാൻ മാത്രമേ ഇവയ്ക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളൂ. ഹോം ഡെലിവറിയും രാത്രി ഒൻപത് മണി വരെ മാത്രമേ അനുവദിക്കുകയുള്ളൂ. കോൺഫറൻസ് ഹാളുകൾ, സ്വീകരണ ഹാളുകൾ എന്നിവ അടച്ചിട്ടുകൊണ്ട് ഹോട്ടലുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഗെയിംസ്, കായിക പ്രവർത്തികൾ എന്നിവ നടത്താവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANATHAPURAM CITY, COVID, LOCKDOWN, KERALA, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA