SignIn
Kerala Kaumudi Online
Sunday, 20 September 2026 3.20 AM IST

സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട മഴ

rain

തിരുവനന്തപുരം സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നു മുതൽ ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ശക്തമായ മഴയുടെ സാഹചര്യമുള്ളതിനാൽ ഇന്ന് ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നും നാളെയും കോഴിക്കോട്, കണ്ണൂർ, തൃശൂർ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ കിഴക്കൻ മലയോരത്ത് ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മലയോര മേഖലയയിലും മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിസമയം എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA