ഇടുക്കി/പത്തനംതിട്ട/കണ്ണൂർ: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം.ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനം പൊളളലേറ്റ പതിനേഴുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. കുടിയാന്മല സ്വദേശികളായ പ്രായപൂർത്തിയാകാത്ത സഹോദരികളെ അമ്മാവനാണ് പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പൊലീസ് പോക്സോ ചുമത്തി അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെന്നീർക്കരയിൽ താമസിക്കുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 39കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |