പത്തനംതിട്ട :മുഖ്യമന്ത്രി വി. ഡി സതീശനെ അപമാനിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട കൈപ്പട്ടൂർ സ്വദേശിയായ സി.പി.എം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട നഗരസഭ കൗൺസിലർ അൻസാർ മുഹമ്മദ് നൽകിയ പരാതിയിലാണ് കേസ്.. കെ.ആർ വിനോദ് കുമാർ എന്ന അക്കൗണ്ടിൽ നിന്ന് സതീശന്റെ മുഖത്തിന് സാമ്യമുള്ള കാർട്ടൂണും വധുവിന്റെ വേഷത്തിലുള്ള രണ്ട് സ്ത്രീകളുടെ ചിത്രങ്ങളും ചേർത്ത് അധിക്ഷേപകരമായ രീതിയിൽ പോസ്റ്റ് പങ്ക് വച്ചതിനാണ് പത്തനംതിട്ട പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ബാലേട്ടൻ എന്ന സിനിമയിലെ മൂകാംബിക യാത്രയുമായി ബന്ധപ്പെട്ടതാണ് ഫേസ്ബുക് പോസ്റ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |