SignIn
Kerala Kaumudi Online
Friday, 18 September 2026 3.52 AM IST

ഗുണ്ടയ്‌ക്ക് വെട്ടേറ്റു

കൊച്ചി: മരട് പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ള ഗുണ്ടയ്‌ക്ക് കഴുത്തിന് വെട്ടേറ്റു. മരട് അയണി അമ്പലത്തിന് സമീപം താമസിക്കുന്ന മണികണ്ഠനാണ് ഇന്നലെ ഉച്ചയ്ത്ത് മൂന്നിന് വീട്ടുവളപ്പിലുണ്ടായ വാക്കേറ്റത്തിനിടെ പരിക്കേറ്റത്. ഇയാളെ ആക്രമിച്ച മരട് സ്വദേശി വിനു മർദ്ദനമേറ്റ് ചികിത്സയിലാണ്.

മണികണ്ഠന്റെ വീട്ടുവളപ്പിലെ മരം മുറിക്കാൻ സഹായിക്കാൻ എത്തിയതായിരുന്നു വിനു. തുടർന്ന് മണികണ്ഠനൊപ്പം മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. വെട്ടേറ്റ മണികണ്ഠനും കൂട്ടാളികളും ചേർന്നു നടത്തിയ പ്രത്യാക്രമണത്തിലാണ് വിനുവിന് സാരമായി പരിക്കേറ്റത്. ഇരുവരും എറണാകുളം സൗത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരട് പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY