SignIn
Kerala Kaumudi Online
Monday, 13 July 2026 12.16 PM IST

ഇന്ത്യക്ക് പ്രതീക്ഷയേകി രണ്ട് കൊവിഡ് പ്രതിരോധ വാക്സിനുകൾ മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക്

coronavirus-vaccine-

ന്യൂഡൽഹി:ലോകത്തിന് പ്രതീക്ഷയേകി ഓക്സ്ഫാേർഡ് സർവകലാശാലയും ആസ്ട്രാ സെനക്കയും ചേർന്ന് വികിസിപ്പിക്കുന്ന കൊവിഡ് വാക്സിന്റെ പരീക്ഷണം വിജയത്തോട് അടുക്കുന്നു. മുതിർന്നവരിലും ചെറുപ്പക്കാരിലും ഇത് ഒന്നുപോലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നാണ് റിപ്പോർട്ട്. ലണ്ടനിലെ ഒരു പ്രധാന ആശുപത്രിയിൽ നവംബർ രണ്ടുമുതലാകും വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുക.

ഇന്ത്യയുടെ സ്വന്തം കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ മുന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളും ഉടൻ ആരംഭിക്കും. നേരത്തേ നടത്തിയ പരീക്ഷണങ്ങളും വിജയമായിരുന്നു.ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലാകും മൂന്നാം ഘട്ട പരീക്ഷണം എന്നാണ് റിപ്പോർട്ട്. ഇതോടെ അധികം വൈകാതെ തന്നെ കോവാക്സിൻ വിപണിയിലെത്തും എന്ന പ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്.

ഹൈദരാബാദ് ആസ്ഥാനമായുളള ഭാരത് ബയോടെക് എന്ന കമ്പനിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പൂനയിലെ വൈറോളജി ഗവേഷണ കേന്ദ്രവും സംയുക്തമായി വികസിപ്പിച്ചെടുത്താണ് കോവാക്സിൻ. മൃഗങ്ങളിലെ പരീക്ഷണം പൂർത്തിയായതോടെ കഴിഞ്ഞ ജൂണിലാണ് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചത്. അടുത്തവർഷം ആദ്യത്തോടെ കോവാക്സിൻ വിപണിയിൽ എത്തും എന്നാണ് ഇപ്പോൾ കേൾക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COVAXIN TRIALS TO ENTER PHASE 3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360