SignIn
Kerala Kaumudi Online
Monday, 25 January 2021 7.09 AM IST

വാഴക്കുലകൾക്കിടയിലായി ഒളിപ്പിച്ച് കടത്തിയത് 75,000 പായ്‌ക്കറ്റ് നിരോധിത പാൻമസാല; വൻ സംഘം പിടിയിൽ

panmasala

സുൽത്താൻ ബത്തേരി: മൈസൂരിൽ നിന്ന് ഗുഡ്സ് വാഹനത്തിൽ കടത്തിയ 75,000 പായ്ക്കറ്റ് നിരോധിത പാൻമസാല വാഹന പരിശോധനക്കിടെ സുൽത്താൻ ബത്തേരിയിൽ എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ ഡ്രൈവർ മണ്ണാർക്കാട് നായാടികുന്ന് സ്വദേശി അജ്മൽ (25), ബത്തേരി സ്വദേശി കൊണ്ടയങ്ങാടൻ റഷീദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മൈസൂരിൽ നിന്ന് ദോസ്ത് ഗുഡ്സ് വാഹനത്തിൽ വാഴക്കുലകൾക്കിടയിലായി ഒളിപ്പിച്ച് കടത്തുകയായിരുന്നു. വയനാട് എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്‌സൈസ് ഇന്റലിജൻസും ബത്തേരി എക്‌സൈസ് റെയിഞ്ചും ചേർന്നാണ് പാൻ മസാല പിടികൂടിയത്.

എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്‌ടർ എം.കെ. സുനിൽ, ബത്തേരി എക്‌സൈസ് ഇൻസ്‌പെക്ടർ ജനാർദ്ദനൻ, പ്രിവന്റീവ് ഓഫീസർമാരായ കെ. രമേശ്, പി.എസ്. വിനീഷ്, കെ.ജി. ശശികുമാർ, സി.ഇ.ഒ മാരായ എ.എസ്.അനീഷ്, പി.കെ.മനോജ്, അനിൽകുമാർ, അമൽതോമസ്, ഡ്രൈവർ ബീരാൻ കോയ എന്നിവർ ചേർന്നാണ് പിടികൂടിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, PANMASALA, WAYANAD PANMASALA ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.