
കൊച്ചി: വിമുക്തഭടന്മാർക്ക് ദോഷകരമായ ബിബൻ റാവത്ത് കമ്മിഷൻ റിപ്പോർട്ടിനെതിരെ കേരള പ്രദേശ് എക്‌സ് സർവീസ്‌മെൻ കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധധർണ നേവൽബേസിനു മുന്നിൽ കോൺഗ്രസ് ദേശീയ വക്താവ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു .ജില്ലാ ചെയർമാൻ സർജെന്റ് എൻ.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി വൈ. കിരീടത്തിൽ, പെറ്റി ഓഫീസർന്മാരായ ജേക്കബ്, ലഫ്റ്റന്റ് ഇ.ടി. ബേബി എന്നിവർ പ്രസംഗിച്ചു. മേജർ ഡേവിസ് സ്വാഗതവും ചാർലി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |