ഇടുക്കി: പതിനാലുകാരിയെ ബന്ധുവായ പതിനാറുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഓൺലൈൻ ക്ലാസിന്റെ മറവിലാണ് ഇയാൾ പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നത്.
മാസങ്ങളോളം ഇരുവരും തമ്മിൽ ലൈംഗിക ബന്ധം തുടർന്നു. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോഴായിരുന്നു ആൺകുട്ടി പതിനാലുകാരിയുടെ വീട്ടിലെത്തിയിരുന്നത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മാതാപിതാക്കൾക്ക് മനസിലായത്.
തുടർന്ന് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് ബന്ധുവായ പതിനാറുകാരനാണ് ഉത്തരവാദിയെന്ന് പെൺകുട്ടി തുറന്നുപറഞ്ഞത്. പതിനാറുകാരനെതിരെ പോക്‌സോ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ജുവനൈൽ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |