ഹൈദരബാദ്: 13കാരിയെ സ്ഥിരമായി അയൽവാസിയായ 40കാരനൊപ്പം കാണുന്നതിനെ കുറിച്ച് നാട്ടുകാർക്കുണ്ടായ സംശയത്തെതുടർന്ന് തെളിഞ്ഞത് ക്രൂരപീഡനത്തിന്റെ വിവരങ്ങൾ. ദുണ്ഡിഗലിലെ സുററാമിലാണ് സംഭവം. കഴിഞ്ഞ രണ്ടുമാസമായി ഇയാൾ പെൺകുട്ടിയെ വിവിധ അവസരങ്ങളിൽ പീഡനത്തിരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാൽപ്പതുകാരനെ മറ്റ് അയൽക്കാർ കൈയോടെ പിടികൂടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
13കാരിയെ കെണിയിൽപ്പെടുത്തിയ ശേഷം വീട്ടിൽ വച്ച് ആദ്യം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു... മറ്റുള്ളവരോട് ഇക്കാര്യം പറയരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതുകൂടാതെ കുറച്ച് പണവും ഇയാൾ പെൺകുട്ടിക്ക് നൽകി. അതിന് ശേഷം ഇയാൾ വിവിധ സമയങ്ങളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.
കഴിഞ്ഞ ദിവസവും പെൺകുട്ടി 40കാരനൊപ്പമുണ്ടായിരുന്നത് മറ്റ് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അയൽക്കാർ പെൺകുട്ടിയുടെ ബന്ധുക്കളെയം പൊലീസിനെയും അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയ്‌ക്കെതിരെ പൊലീസ് പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |