SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.30 AM IST

അ​ഭി​ന​യി​ക്കു​ന്ന​ത് കുടുംബം പോ​റ്റാ​നാ​ണ്

Increase Font Size Decrease Font Size Print Page

a

വി​വാ​ഹ​മോ​ച​നം,​ ​ കു​ടും​ബം,​ ​ജീ​വി​തം,​ ​ സി​നി​മ. അ​ഞ്ജ​ലി​ ​നാ​യർ ഇ​തു​വ​രെ​ ​പ​റ​യാ​ത്ത​തെ​ല്ലാം

ദൃ​ശ്യം2​ ​വ​ന്ന​തി​ന്റെ​ ​പേ​രി​ൽ​ ​ഇ​നി​യെ​ന്താ​കും​ ​ഭാ​വി​യെ​ന്ന് ​വ്യാ​കു​ല​പ്പെ​ട്ട് ​കൊ​ണ്ട് ​സം​വി​ധാ​യ​ക​നും​ ​ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ​ ​ഭ​ർ​ത്താ​വ് ​അ​നീ​ഷ് ​ഉ​പാ​സ​ന​യെ​ ​ഉ​പേ​ക്ഷി​ക്കു​ന്ന​ ​അ​ഞ്ജ​ലി​നാ​യ​ർ.ഡി​ജി​റ്റ​ൽ​ ​പ്‌​ളാ​റ്റ് ​ഫോ​മി​ൽ​ ​ദൃ​ശ്യം​ 2​ ​ക​ത്തി​ക്ക​യ​റി​യ​പ്പോ​ൾ​ ​ഓ​ൺ​ ​ലൈ​ൻ​ ​മീ​ഡി​യ​ക​ൾ​ ​ആ​ഘോ​ഷി​ച്ച​ ​ഒ​രു​ ​വാ​ർ​ത്ത​യു​ടെ​ ​ത​ല​വാ​ച​ക​മാ​ണ് ​മു​ക​ളി​ൽ​ ​ചേ​ർ​ത്ത​ത്.2011​ ​ൽ​ ​അ​ഞ്ജ​ലി​ ​അ​നീ​ഷു​മാ​യി​ ​പി​രി​ഞ്ഞു​വെ​ന്നാ​യി​രു​ന്നു​ ​മ​റ്റൊ​രു​ ​ഓ​ൺ​ലൈ​ൻ​ ​പോ​ർ​ട്ട​ലി​ൽ​ ​വ​ന്ന​ ​വാ​ർ​ത്ത.ഫോ​ൺ​ ​ന​മ്പ​ർ​ ​ത​പ്പി​യെ​ടു​ത്ത് ​അ​ഞ്ജ​ലി​നാ​യ​ർ​ ​അ​വ​രെ​ ​വി​ളി​ച്ചു​:​ ​'​ര​ണ്ടാ​യി​ര​ത്തി​പ​തി​നൊ​ന്നി​ൽ​ ​പി​രി​ഞ്ഞ​വ​ർ​ക്കെ​ങ്ങ​നെ​യാ​ ​പ​ന്ത്ര​ണ്ടി​ൽ​ ​കു​ഞ്ഞു​ണ്ടാ​വ​ണേ​ ​'​യെ​ന്ന​ ​അ​ഞ്ജ​ലി​യു​ടെ​ ​ചോ​ദ്യ​ത്തി​ന് ​ഓ​ൺ​ലൈ​ൻ​കാ​ർ​ക്ക് ​ഉ​ത്ത​ര​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​വാ​ർ​ത്ത​ ​കൈ​യോ​ടെ​ ​ഡി​ലീ​റ്റ് ​ചെ​യ്യു​ക​യും​ ​ചെ​യ്തു.
2012​ ​ഏ​പ്രി​ലി​ൽ​ ​പി​രി​ഞ്ഞ​വ​രാ​ണ് ​ഞ​ങ്ങ​ൾ.​ ​ദൃ​ശ്യം​ 2​ ​വ​ന്ന​തി​ന് ​ശേ​ഷം​ ​എ​ന്ത് ​മാ​റ്റ​മാ​ണു​ണ്ടാ​യ​തെ​ന്ന് ​പ​ല​രും​ ​എ​ന്നോ​ട് ​ചോ​ദി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ത് ​ത​ന്നെ​യാ​ണ് ​മാ​റ്റം.​ ​നാ​ലു​പേ​ർ​ ​അ​റി​ഞ്ഞ് ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​നാ​ല്പ​ത് ​പേ​ര് ​പി​ന്നാ​ലെ​ ​വ​ന്നു,​ ​നാ​നൂ​റു​പേ​ര് ​വ​ലി​ച്ച് ​കീ​റാ​ൻ​ ​തു​ട​ങ്ങി.​ ​ക​ഴി​ഞ്ഞ​ ​കു​റേ​ ​വ​ർ​ഷ​മാ​യി​ ​ഒ​രു​ ​പ​ത്ര​വാ​ർ​ത്ത​യും​ ​ഞ​ങ്ങ​ളു​ടെ​ ​വി​വാ​ഹ​ ​മോ​ച​ന​ത്തെ​ക്കു​റി​ച്ച് ​വ​ന്നി​ട്ടി​ല്ല.​ ​ഇ​പ്പോ​ൾ​ ​ദൃ​ശ്യം2​ ​ൽ​ ​വ​ക്കീ​ൽ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച​ ​ശാ​ന്തി​പ്രി​യ​യും​ ​ഞാ​നു​മൊ​ക്കെ​ ​പ്ര​ശ​സ്ത​രാ​യി.​ ​അ​പ്പോ​ളെ​ല്ലാ​വ​ർ​ക്കും​ ​ഇ​തൊ​രു​ ​വാ​ർ​ത്ത​യാ​ക്കാ​നു​ള്ള​ ​താ​ത്പ​ര്യ​മാ​യി.
ശാ​ന്തി​ ​ത​ന്നെ​യാ​ണ് ​ഞ​ങ്ങ​ളു​ടെ​ ​വി​വാ​ഹ​മോ​ച​ന​ക്കേ​സ് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത്.​ ​ര​ണ്ടു​പേ​രും​ ​ഒ​രേ​ ​സ​മ​യ​ത്തെ​ത്ത​ണ്ടേ.​ ​ഒ​ന്നു​കി​ൽ​ ​ഞാ​ൻ​ ​ഷൂ​ട്ടി​ലാ​യി​രി​ക്കും.​ ​അ​ല്ലെ​ങ്കി​ൽ​ ​പു​ള്ളി​ ​വ​ർ​ക്കി​ലാ​യി​രി​ക്കും.​ ​ഞ​ങ്ങ​ൾ​ ​അ​ത് ​ലാ​ഘ​വ​ത്തോ​ടെ​യേ​ ​ക​ണ്ടി​ട്ടു​ള്ളൂ.​ ​വി​വാ​ഹ​മോ​ച​നം​ ​കി​ട്ടു​മ്പോ​ൾ​ ​കി​ട്ടി​യാ​ൽ​ ​മ​തി,​ ​അ​ത്യാ​വ​ശ്യ​മൊ​ന്നു​മി​ല്ല​ല്ലോ​യെ​ന്ന​ ​മ​ട്ട്.

മ​ക​ൾ​ ​ആ​രു​ടെ​ ​കൂ​ടെ​യാ​ണ്?

ആ​വ​ണി​മോ​ള് ​എ​ന്റെ​ ​കൂ​ടെ​യാ​ണ്.​ ​ആ​ഴ്ച​യി​ലൊ​രി​ക്ക​ലോ​ ​മാ​സ​ത്തി​ലൊ​രി​ക്ക​ലോ​ ​തി​ര​ക്കി​ല്ലെ​ങ്കി​ൽ​ ​അ​നീ​ഷ് ​വ​ന്ന് ​കാ​ണും.​ ​അ​വ​ർ​ ​ഏ​തെ​ങ്കി​ലും​ ​മാ​ളി​ൽ​ ​ക​റ​ങ്ങാ​ൻ​ ​പോ​കും.​ ​അ​വ​ൾ​ക്ക് ​ക​ഴി​ക്കാ​ൻ​ ​പു​ള്ളി​ ​എ​ന്തെ​ങ്കി​ലും​ ​വാ​ങ്ങി​ക്കൊ​ടു​ക്കും.​ ​പി​ന്നെ​ ​തി​രി​ച്ച് ​എ​ന്റെ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ടാ​ക്കും.​ ​എ​ത്ര​യോ​ ​കാ​ല​മാ​യി​ ​ന​ട​ക്കു​ന്ന​ ​കാ​ര്യ​മാ​ണ​ത്.​ ​മോ​ൾ​ക്കും​ ​അ​ത് ​ശീ​ല​മാ​യി.​ ​അ​വ​ളാ​ണ് ​എ​ന്നോ​ട് ​ചോ​ദി​ക്കു​ന്ന​ത് ​'​അ​മ്മാ..​ ​കോ​ട​തി​യി​ൽ​ ​പോ​കേ​ണ്ട​ അ​ടു​ത്ത​ ​ഡേ​റ്റെ​ന്നാ​ണ്​ ​? എ​ന്നാ​ണ് ​ഇ​നി​ ​അ​ച്ഛ​ൻ​ ​വ​രി​ക​'​ ​എ​ന്നൊ​ക്കെ​ ​അ​വ​ൾ​ ​വ​ള​രെ​ ​സാ​ധാ​ര​ണ​ ​മ​ട്ടി​ലാ​ണ് ​ചോ​ദി​ക്കാ​റ്.
ദൃ​ശ്യം​ 2​ ​വ​ന്ന​തി​ന്റെ​ ​പേ​രി​ൽ​ ​വി​വാ​ഹ​മോ​ച​ന​ ​വാ​ർ​ത്ത​ ​ആ​ഘോ​ഷി​ച്ച് ​എ​ന്നെ​ ​ച​വു​ട്ടി​മെ​തി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​ശ​ത്രു​ക്ക​ളാ​യി​രി​ക്കും.​ ​അ​ല്ലെ​ങ്കി​ൽ​ ​ദൃ​ശ്യം​ 2​ ​ലെ​ ​സ​രി​ത​യു​ടെ​ ​പി​റ​കേ​ ​ചി​ക​ഞ്ഞ് ​വ​ന്ന​പ്പോ​ൾ​ ​ഓ​ൺ​ ​ലൈ​ൻ​ ​പി​ള്ളേ​ർ​ക്ക് ​കി​ട്ടി​യ​താ​വാം.​ ​എ​ന്താ​യാ​ലും​ ​ഞാ​ൻ​ ​അ​തൊ​ന്നും​ ​കാ​ര്യ​മാ​ക്കു​ന്നി​ല്ല.

a

​​​​എ​ന്നെ​ക്കു​റി​ച്ച്:​ ​എ​ന്തെ​ങ്കി​ലു​മ​റി​യ​ണ​മെ​ങ്കി​ലോ​ ​വാ​ർ​ത്ത​ ​അ​റി​യ​ണ​മെ​ങ്കി​ലോ​ ​എ​ന്നെ​ ​വി​ളി​ച്ച് ​ചോ​ദി​ക്കാ​മ​ല്ലോ​!​ ​ഏ​തോ​ ​ഒ​രു​ ​ഷോ​ർ​ട്ട് ​ഫി​ലി​മി​നു​വേ​ണ്ടി​ ​നാ​ട​ക​ന​ട​നാ​യ​ ​ക​ണ്ണ​ൻ​ ​നാ​യ​ർ​ക്കൊ​പ്പം​ ​ഞാ​ൻ​ ​വി​വാ​ഹ​ ​വേ​ഷ​ത്തി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​ഫോ​ട്ടോ​യു​ണ്ട്.​ ​ഒ​രു​ ​സീ​നി​ൽ​ ​ചു​വ​രി​ൽ​ ​വ​യ്ക്കാ​നാ​യി​ ​ഷൂ​ട്ടിം​ഗി​നി​ട​യി​ലെ​ടു​ത്ത​ ​ക​പ്പി​ൾ​ ​ഫോ​ട്ടോ.​ ​ആ​ ​ഫോ​ട്ടോ​ ​എ​ടു​ത്ത് ​എ​ന്റെ​ ​ക​ല്യാ​ണ​ ​ഫോ​ട്ടോ​യെ​ന്ന​ ​പേ​രി​ൽ​ ​ചി​ല​ ​യൂ​ ​ട്യൂ​ബ് ​ചാ​ന​ലു​ക​ൾ​ ​പ്ര​ച​രി​പ്പി​ച്ചു.​ ​പെ​ന്റാ​മേ​ന​ക​യി​ൽ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ന​ന്നാ​ക്കു​ന്ന​ ​സ​ക്കീ​ർ​ ​എ​ന്ന​ ​ഒ​രു​ ​ഇ​ക്ക​യു​ണ്ട്.​ ​ആ​ ​ഇ​ക്ക​യു​ടെ​ ​കൂ​ടെ​ ​നി​ൽ​ക്കു​ന്ന​ ​ഫോ​ട്ടോ​ ​എ​ന്റെ​ ​ഇ​ര​ട്ട​ ​സ​ഹോ​ദ​ര​ൻ​ ​അ​ജ​യ് ആ​ണെ​ന്ന​ ​പേ​രി​ലും​ ​ചി​ല​ർ​ ​പ്ര​ച​രി​പ്പി​ച്ചു.

അ​ങ്ങ​നെ​ ​പ്ര​ച​രി​പ്പി​ച്ച​ ​യൂ​ ​ട്യൂ​ബ് ​ചാ​ന​ലു​കാ​രു​ടെ​ ​ഫോ​ൺ​ ​ന​മ്പ​രൊ​ക്കെ​ ​വ​ള​രെ​ ​ക​ഷ്ട​പ്പെ​ട്ട് ​ഞാ​ൻ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​അ​വ​ർ​ ​എ​ന്നോ​ട് ​ക്ഷ​മ​ ​പ​റ​ഞ്ഞു.​ ​പി​ന്നീ​ട് ​അ​വ​ർ​ ​എ​നി​ക്ക് ​കു​റേ​ ​ചോ​ദ്യ​ങ്ങ​ള​യ​ച്ചു​ ​ത​ന്നു.​ ​ഞാ​ന​തി​നു​ള്ള​ ​ഉ​ത്ത​ര​ങ്ങ​ൾ​ ​ഒ​രു​ ​സെ​ൽ​ഫി​ ​വീ​ഡി​യോ​പോ​ലെ​ ​എ​ടു​ത്ത​യ​ച്ചു.​ ​പി​ന്നീ​ട് ​അ​ത് ​അ​വ​ർ​ ​അ​പ്ലോ​ഡ് ​ചെ​യ്തു.​ ​ ഒ​രു​ ​സ​ദ്യ​യി​ൽ​ ​നി​ന്ന് ​ഒ​ഴി​ച്ച് ​കൂ​ടാ​ൻ​ ​പ​റ്റാ​ത്ത​തെ​ന്തോ​ ​അ​താ​ണ് ​അ​ച്ചാ​ർ.​ ​അ​ഞ്ജ​ലി​ ​നാ​യ​രെ​ ​അ​റി​യു​ന്ന​വ​രും​ ​അ​റി​യാ​ത്ത​വ​രും​ ​ക​ളി​യാ​ക്കി​ ​വി​ളി​ക്കു​ന്ന​ ​പേ​ര്.
'​ഒ​രു​ ​വി​ധം​ ​എ​ല്ലാ​ ​സി​നി​മ​യി​ലു​മു​ള്ള​ത് ​കൊ​ണ്ടാ​കാം​ ​പ​ല​രും​ ​എ​ന്നെ​ ​അ​ച്ചാ​റെ​ന്ന് ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.​ ​പ​ക്ഷേ​ ​എ​നി​ക്ക് ​തോ​ന്നി​യി​ട്ടി​ല്ല​ ​ഞാ​ൻ​ ​എ​ല്ലാ​റ്റി​ലു​മു​ണ്ടെ​ന്ന്.​ ​കാ​ര​ണം​ ​എ​ന്റെ​ ​ഒ​ര​ഞ്ച് ​സി​നി​മ​ ​എ​ടു​ത്ത് ​പ​റ​യാ​ൻ​ ​ഒ​രു​ ​പ്രേ​ക്ഷ​ക​നോ​ട് ​അ​ല്ലെ​ങ്കി​ൽ​ ​എ​ന്നെ​ ​അ​റി​യാ​വു​ന്ന​ ​ഒ​രാ​ളോ​ട് ​പ​റ​ഞ്ഞാ​ൽ​ ​അ​ഞ്ച് ​സി​നി​മ​ക​ളു​ടെ​ ​പേ​ര് ​പ​റ​യാ​ൻ​ ​അ​വ​ർ​ ​ഒ​രു​ ​പ​ക്ഷേ​ ​പ​ത്തു​മി​നി​ട്ട് ​ആ​ലോ​ചി​ച്ചെ​ന്ന് ​വ​രും.​ ​എ​ല്ലാ​ ​സി​നി​മ​ക​ളി​ലും​ ​ഞാ​നു​ണ്ട് ​എ​ന്ന് ​പ​റ​യു​ന്ന​തി​നോ​ട് ​എ​നി​ക്ക് ​യോ​ജി​പ്പി​ല്ല.​ ​ഇ​തു​വ​രെ​ ​ഞാ​ൻ​ ​നൂ​റ്റി​ഇ​രു​പ​ത്തി​യേ​ഴ് ​സി​നി​മ​ക​ൾ​ ​ചെ​യ്തി​ട്ടും​ ​അ​തി​ൽ​നി​ന്ന് ​ഒ​ര​ഞ്ച് ​സി​നി​മ​ ​പെ​ട്ടെ​ന്ന് ​ഓ​ർ​മ്മി​ച്ച് ​പ​റ​യാ​ൻ​ ​പ​റ്റാ​ത്ത​ത് ​എ​ന്റെ​ ​തോ​ൽ​വി​യാ​ണ്.​'​ ​അ​ഞ്ജ​ലി​ ​നാ​യ​ർ​ ​പ​റ​യു​ന്നു.

a

അ​മ്മ​യാ​യ​ ​ശേ​ഷ​മാ​ണ​ല്ലോ​ ​സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​യ​ത്?

2009​ ​ലും​ 2011​ ​ലും​ ​ഞാ​ൻ​ ​സി​നി​മ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​പ​ക്ഷേ​ 2012​ ​മു​ത​ലാ​ണ് ​എ​ന്റെ​ ​ക​രി​യ​ർ​ ​തു​ട​ങ്ങി​യ​തെ​ന്ന് ​വി​ശ്വ​സി​ക്കാ​നാ​ണ് ​എ​നി​ക്കി​ഷ്ടം.​ ​അ​തി​ന് ​മു​ൻ​പ് ​ത​മി​ഴി​ൽ​ ​മൂ​ന്നും​ ​മ​ല​യാ​ള​ത്തി​ൽ​ ​മൂ​ന്നും​ ​അ​ങ്ങ​നെ​ ​ആ​റ് ​സി​നി​മ​ക​ളേ​ ​ഞാ​ൻ​ ​ചെ​യ്തി​ട്ടു​ള്ളൂ.​ ​മോ​ളു​ണ്ടാ​യ​ ​ശേ​ഷ​മാ​ണ് ​കൂ​ടു​ത​ൽ​ ​പ്രൊ​ഫ​ഷ​ണ​ലാ​യി​ ​ക​രി​യ​റി​ലേ​ക്ക് ​ക​ട​ക്കു​ന്ന​ത്. മോ​ളു​ടെ​ ​പ്രാ​യം​ ​വ​ച്ച് ​ക​ണ​ക്കാ​ക്കി​യാ​ൽ​ ​ഒ​ൻ​പ​ത് ​വ​ർ​ഷം.​ ​ഒ​രു​വ​ർ​ഷം​ ​ശ​രാ​ശ​രി​ ​നൂ​റ് ​സി​നി​മ​ക​ൾ​ ​റി​ലീ​സാ​യെ​ന്ന് ​കൂ​ട്ടി​യാ​ൽ​ത്ത​ന്നെ​ ​ഒ​ൻ​പ​ത് ​വ​ർ​ഷം​കൊ​ണ്ട് ​തൊ​ള്ളാ​യി​രം​ ​സി​നി​മ​ക​ൾ.​ ​ഒ​ൻ​പ​ത് ​വ​ർ​ഷ​ത്തി​നി​ട​യ്ക്ക് ​ആ​ദ്യം​ ​പ​റ​ഞ്ഞ​ ​ആ​റ് ​സി​നി​മ​ക​ൾ​ ​കൂ​ട്ടാ​തെ​ ​നൂ​റ്റി​ ​ഇ​രു​പ​ത്തി​യൊ​ന്നു​ ​സി​നി​മ​ക​ളേ​ ​ഞാ​ൻ​ ​ചെ​യ്തി​ട്ടു​ള്ളൂ.​ ​അ​തി​ൽ​ത്ത​ന്നെ​ ​പ​ല​തും​ ​റി​ലീ​സാ​യി​ട്ടി​ല്ല.​ ​ചി​ല​ത് ​റി​ലീ​സി​ന് ​കാ​ത്തി​രി​ക്കു​ന്നു​ ​ചി​ല​ത് ​തി​യേ​റ്റ​ർ​ ​ക​ണ്ടി​ട്ടി​ല്ലാ​ത്ത​ ​ഒ.​ടി.​ടി​ ​സി​നി​മ​ക​ൾ...
ഒ​രി​ക്ക​ലും​ ​ഷാ​ഡോ​ ​പൊ​ലീ​സാ​ണെ​ന്ന് ​പ്രേ​ക്ഷ​ക​ൻ​ ​സം​ശ​യി​ക്കാ​ത്ത​യാ​ൾ​ ​എ​ന്ന​ ​നി​ല​യ്ക്കാ​യി​രി​ക്കു​മോ​ ​ദൃ​ശ്യം​ 2​ ​ൽ​ ​ജി​ത്തു​ജോ​സ​ഫ് ​കാ​സ്റ്റ് ​ചെ​യ്ത​ത്?
ജി​ത്തു​ ​സാ​റി​ന്റെ​ ​റാ​മി​ലും​ ​ഞാ​ൻ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​റാ​മി​ൽ​ ​ത​നി​ക്ക് ​പ്ര​ത്യേ​കി​ച്ചൊ​ന്നും​ ​ചെ​യ്യാ​നി​ല്ലാ​ത്ത​തു​കൊ​ണ്ട് ​മ​റ്റേ​തെ​ങ്കി​ലും​ ​സി​നി​മ​യി​ലേ​ക്ക് ​ത​ന്നെ​ ​വി​ളി​ക്ക​ണ​മെ​ന്ന് ​വി​ചാ​രി​ച്ചി​രു​ന്നു​വെ​ന്ന് ​ജി​ത്തു​സാ​ർ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​അ​തൊ​രു​ ​ഘ​ട​കം.​ ​റാം​ ​ഷെ​ഡ്യൂ​ളാ​യ​പ്പോ​ൾ​ ​തൊ​ട്ട​ടു​ത്തു​ ​ചെ​യ്യു​ന്ന​ ​ദൃ​ശ്യം​ 2​ ​ൽ​ ​ഓ​ർ​ക്കാ​നും​ ​വി​ളി​ക്കാ​നു​മി​ട​യാ​യ​ത് ​ഒ​രു​ ​നി​മി​ത്ത​മാ​ണ്.​ ​കു​റേ​കൂ​ടി​ ​ഫെ​മി​ലി​യ​റാ​യ​ ​ഒ​രാ​ർ​ട്ടി​സ്റ്റി​നെ​യാ​ണ് ​ദൃ​ശ്യം​ 2​ ​ൽ​ ​എ​നി​ക്ക് ​പ​ക​രം​ ​കാ​സ്റ്റ് ​ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ​ ​ഇ​തൊ​രു​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​ ​കാ​സ്റ്റിം​ഗ് ​ആ​ണ്.​ ​എ​ന്തോ​ ​ഉ​ണ്ടെ​ന്ന് ​പ്രേ​ക്ഷ​ക​രി​ൽ​ ​ചി​ല​ർ​ ​സം​ശ​യി​ച്ചേ​ക്കാം.​ ​ഞാ​ൻ​ ​ചെ​യ്യു​മ്പോ​ൾ​ ​ആ​ർ​ക്കും​ ​ആ​ ​സം​ശ​യ​മു​ണ്ടാ​കി​ല്ലെ​ന്ന് ​ജി​ത്തു​സാ​ർ​ ​നൂ​റ് ​ശ​ത​മാ​നം​ ​വി​ശ്വ​സി​ച്ചു.


ഷാ​ഡോ​ ​പൊ​ലീ​സാ​ണെ​ന്ന് ​പ്രേ​ക്ഷ​ക​ൻ​ ​മ​ന​സി​ലാ​ക്കി​യ​ ​ശേ​ഷ​മു​ള്ള​ ​ശ​രീ​ര​ഭാ​ഷ​യി​ൽ​ ​പോ​ലും​ ​മാ​റ്റ​മു​ണ്ടാ​യി​രു​ന്ന​ല്ലോ?
മു​ര​ളി​ഗോ​പി​യെ​പ്പോ​ലെ​ ​വ​ലി​യ​ ​ഒ​രു​ ​ന​ട​ന് ​മു​ന്നി​ൽ​ ​നി​ന്ന് ​അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​ആ​ ​ഒ​രു​ ​റി​ഫ്‌​ള​ക്ഷ​നി​ൽ​ ​നി​ന്ന് ​ആ​ ​ഒ​രു​ ​വൈ​ബോ​ടു​കൂ​ടി​ ​ചെ​യ്യ​ണ​മെ​ന്ന് ​ഞാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്നു.​ ​വ​ള​രെ​ ​കു​റ​ച്ച് ​അ​ഭി​നേ​താ​ക്ക​ൾ​ ​മാ​ത്ര​മേ​ ​ഫ്രെ​യി​മി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​അ​പ്പോ​ൾ​ ​ഏ​റ്റ​വും​ ​ന​ന്നാ​യി​ ​ചെ​യ്യേ​ണ്ട​ത് ​എ​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രു​ന്നു.

ദൃ​ശ്യം​ 2​ ​ന് ​ശേ​ഷം​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​മാ​റ്റം​ ​വ​രു​ത്തു​മോ?
ദൃ​ശ്യം​ 2​ ​വ​ന്ന​തു​കൊ​ണ്ട് ​എ​ന്റെ​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​മാ​റു​ന്നി​ല്ല​ല്ലോ.​ ​അ​ഭി​നേ​ത്രി​യെ​ന്ന​ ​നി​ല​യ്ക്ക് ​ചി​ല​പ്പോ​ൾ​ ​നേ​ട്ട​മു​ണ്ടാ​യേ​ക്കാം.​ ​ഇ​നി​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​തേ​ടി​ ​വ​ന്നേ​ക്കാം.​ ​പ​ക്ഷേ​ ​ജീ​വി​ത​ത്തി​ലെ​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ന്ന് ​പോ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ​ ​എ​പ്പോ​ഴ​ത്തെ​യും​ ​പോ​ലെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​വ​ന്നു​കൊ​ണ്ടി​രി​ക്ക​ണം.​ ​ന​ല്ല​ത് ​വ​ന്നാ​ൽ​ ​അ​ത് ​ദൃ​ശ്യം​ 2​ ​കാ​ര​ണം​ ​ത​ന്നെ​യാ​ണ്.​ ​ന​ല്ല​ത​ല്ലെ​ങ്കി​ലും​ ​എ​നി​ക്ക​ത് ​ചെ​യ്‌​തേ​ ​പ​റ്റൂ.​ ​അ​ത് ​നി​ല​നി​ല്പി​നാ​വ​ശ്യ​മാ​ണ്.

a

ഇ​ര​ട്ട​ ​സ​ഹോ​ദ​ര​നാ​യ​ ​അ​ജയും ​അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​ല്ലോ?

ആ​ടി​ലും​ ​ആ​ട് 2​ ​ലും​ ​പ്രേ​ത​മു​ണ്ട് ​സൂ​ക്ഷി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​സി​നി​മ​ക​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​സം​വി​ധാ​ന​ത്തി​ലും​ ​തി​ര​ക്ക​ഥ​യി​ലു​മൊ​ക്കെ​ ​അ​വ​ന് ​താ​ത്പ​ര്യ​മു​ണ്ട്.​ ​ഒ​രു​ ​ഷോ​ർ​ട്ട് ​ഫി​ലിം​ ​സം​വി​ധാ​നം​ ​ചെ​യ്തു.​ ​സ​ബ് ​ടൈ​റ്റി​ലിം​ഗും​ ​ചെ​യ്യു​ന്നു​ണ്ട്.

വി​വാ​ഹ​മോ​ച​നം​ ​നേ​ടി​ക്ക​ഴി​ഞ്ഞാ​ൽ​ ​ഇ​നി​ ​ഒ​രു​ ​വി​വാ​ഹ​ത്തി​ന് ​സാ​ധ്യ​ത​യു​ണ്ടോ?
അ​തി​നെ​ക്കു​റി​ച്ചൊ​ന്നും​ ​ഞാ​ൻ​ ​ചി​ന്തി​ച്ചി​ട്ടി​ല്ല.​ ​ന​മ്മു​ടെ​ ​ദി​വ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞ് ​പോ​കാ​നു​ള്ള​ ​ജോ​ലി​ ​ക​ണ്ടെ​ത്തു​വാ​നു​ള്ള​ ​ഓ​ട്ട​ത്തി​ലാ​ണ്.​ ​മ​റ്റു​ ​കാ​ര്യ​ങ്ങ​ളൊ​ന്നും​ ​അ​ന്നും​ ​ഞാ​ൻ​ ​ആ​ലോ​ചി​ച്ചി​ട്ടി​ല്ല.​ ​ഇ​ന്നും​ ​ഞാ​ൻ​ ​ആ​ലോ​ചി​ക്കാ​ൻ​ ​തു​ട​ങ്ങി​യി​ട്ടു​മി​ല്ല.​ ​ഞാ​ന​ങ്ങ​നെ​ ​ആ​ലോ​ചി​ക്കു​മോ​യെ​ന്ന് ​എ​നി​ക്ക​റി​യു​ക​യു​മി​ല്ല.
പു​തി​യ​ ​സി​നി​മ​ക​ൾ?
വി​ന​യ് ​ഫോ​ർ​ട്ട് ​നാ​യ​ക​നാ​കു​ന്ന​ ​വാ​തി​ലി​ലാ​ണ് ​ഇ​പ്പോ​ഴ​ഭി​ന​യി​ക്കു​ന്ന​ത്.​ ​അ​വി​യ​ലും​ ​ജി​ബൂ​ട്ടി​യും​ ​കൊ​ച്ചാ​ജു​മാ​ണ് ​റി​ലീ​സാ​കാ​നു​ള്ള​ത്.​ ​പു​തി​യ​ ​റി​ലീ​സാ​യ​ ​മോ​ഹ​ൻ​കു​മാ​ർ​ ​ഫാ​ൻ​സി​ൽ​ ​ഞാ​ൻ​ ​ചാ​ക്കോ​ച്ച​ന്റെ​ ​അ​നു​ജ​ത്തി​യാ​ണ്.​ ​ഫ്‌​ളാ​ഷ് ​ബാ​ക്കി​ലും​ ​അ​ല്ലാ​തെ​യു​മാ​യി​ ​ഞാ​നൊ​രു​പാ​ടു​ ​പേ​രു​ടെ​ ​അ​മ്മ​ ​ആ​യി​ട്ടു​ണ്ട്.​ ​സം​വി​ധാ​യ​ക​ർ​ക്ക് ​ചി​ല​ ​കാ​ഴ്ച​പ്പാ​ടു​ക​ളു​ണ്ട്.​ ​ഈ​ ​പ്രാ​യ​ത്തി​ൽ​ ​എ​ന്നെ​ക്കൊ​ണ്ട് ​അ​മ്മ​ ​വേ​ഷം​ ​ചെ​യ്യി​ക്ക​രു​തെ​ന്ന് ​അ​വ​രാ​ണ് ​തീ​രു​മാ​നി​ക്കേ​ണ്ട​ത്.​ ​അ​വ​ർ​ ​എ​ന്നെ​ ​വി​ളി​ക്കു​ന്നു​ ​വി​ളി​ക്കു​ന്ന​ത് ​ഒ​രു​ ​വ​രു​മാ​നം​ ​കി​ട്ടു​ന്ന​ ​കാ​ര്യ​ത്തി​നാ​യ​ത് ​കൊ​ണ്ട്.​ ​തെ​റ്റ​ല്ലാ​ത്ത​ത് ​കൊ​ണ്ടും​ ​ഞാ​ൻ​ ​പോ​യി​ ​ചെ​യ്യു​ന്നു.​ ​അ​ത്രേ​യു​ള്ളൂ.​ ​ന​മ്മ​ൾ​ ​ചെ​യ്തി​ല്ലെ​ങ്കി​ൽ​ ​ആ​ ​വേ​ഷം​ ​ചെ​യ്യാ​ൻ​ ​വേ​റെ​യാ​ളു​ണ്ട്.​ ​ആ​ ​ഒ​രു​മാ​സം​ ​ക​ഴി​ഞ്ഞ് ​പോ​കാ​ൻ​ ​വി​ശ​പ്പി​ന്റെ​ ​വി​ളി​ ​വ​രു​മ്പോ​ൾ​ ​ന​മ്മ​ൾ​ ​എ​ന്തും​ ​ചെ​യ്യും.
അ​ത്ര​യ്ക്ക് ​ബു​ദ്ധി​മു​ട്ടാ​ണോ?
ഞാ​ൻ​ ​ന​ല്ലോ​ണം​ ​ബു​ദ്ധി​മു​ട്ടി​ ​ജീ​വി​ക്കു​ന്ന​യാ​ളാ​ണ്.​ ​ഞാ​ൻ​ ​വ​ള​രെ​ ​സാ​ധാ​ര​ണ​ക്കാ​രി​യാ​ണ്.​ ​എ​ന്റെ​ ​ബു​ദ്ധി​മു​ട്ട് ​ഞാ​ൻ​ ​തു​റ​ന്നു​പ​റ​യാ​തി​രി​ക്കു​ന്ന​ത് ​കൊ​ണ്ട് ​എ​ന്തു​കാ​ര്യം​!​ ​എ​നി​ക്ക് ​ലോ​ണു​ക​ൾ​ ​ത​ന്നി​ട്ടു​ള്ള​ ​ബാ​ങ്കി​ലെ​ ​മാ​നേ​ജ​ർ​മാ​ർ​ക്ക​റി​യാം​ ​ഞാ​ൻ​ ​അ​വ​രോ​ട് ​എ​ന്താ​ണ് ​ചെ​യ്തി​ട്ടു​ള്ള​തെ​ന്ന്.​ ​ആ​ ​ലോ​ണി​ന്റെ​ ​അ​ട​വ് ​മു​ട​ങ്ങി​യ​തു​ ​എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ​അ​വ​ർ​ക്ക​റി​യാം.​ ​എ​ന്റെ​ ​മോ​ളു​ടെ​ ​വ​ള​യും​ ​ക​മ്മ​ലും​ ​ഓ​രോ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​പ​ണ​യം​ ​വ​ച്ചി​ട്ട് ​പ​ണ​യ​മെ​ടു​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​അ​വ​ ​ലേ​ലം​ ​ചെ​യ്തു​ ​പോ​യി​ട്ടു​ണ്ട്.​ ​അ​ക്കാ​ര്യ​ങ്ങ​ളും​ ​പ​ല​ർ​ക്കു​മ​റി​യാം.​ ​ലോ​ൺ​ ​അ​ട​യ്ക്കാ​തെ​ ​എ​ന്റെ​ ​കാ​ർ​ ​സി.​സി​ ​പി​ടു​ത്ത​ക്കാ​ര് ​കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.​ ​അ​വ​സ​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി​യോ​ ​ഉ​ദ്ഘാ​ട​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യോ​ ​വ​ഴി​വി​ട്ട​ ​രീ​തി​യി​ൽ​ ​പോ​കാ​ത്ത​ ​ഒ​രു​ ​അ​ഡ്ജ​സ്റ്റ്‌​മെ​ന്റി​നും​ ​ത​യ്യാ​റാ​കാ​ത്ത​ ​ഒ​രാ​ളാ​ണ് ​ഞാ​ൻ.
ക​മ്മ​ട്ടി​പ്പാ​ടം​ ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ച​പ്പോ​ൾ​ ​ഒ​രു​ദി​വ​സം​ ​എ​നി​ക്ക് ​മൂ​വാ​യി​രം​ ​രൂ​പ​ ​വീ​ത​മാ​ണ് ​പ്ര​തി​ഫ​ലം​ ​ത​ന്ന​ത്.​ ​ഇ​പ്പോ​ഴും​ ​പ​ല​രും​ ​പ്ര​തി​ഫ​ലം​ ​ത​രാ​റി​ല്ല.​ ​ചി​ല​ർ​ ​തീ​രെ​ ​ചെ​റി​യ​ ​പ്ര​തി​ഫ​ലം​ ​ത​രും.​ ​എ​നി​ക്ക് ​ദുഃ​ഖ​പു​ത്രി​യു​ടെ​ ​മു​ഖ​മു​ള്ള​ത് ​കൊ​ണ്ടും​ ​ഞാ​നാ​രോ​ടും​ ​തി​രി​ച്ച് ​ഒ​ന്നും​ ​പ​റ​യി​ല്ലെ​ന്നു​റ​പ്പു​ള്ള​തു​കൊ​ണ്ടു​മാ​കാം​ ​അ​ത്.​ ​അ​ങ്ങ​നെ​ ​കി​ട്ടു​ന്ന​ ​തു​ച്ഛ​മാ​യ​ ​വ​രു​മാ​നം​ ​കൊ​ണ്ടാ​ണ് ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​അ​നി​യ​നും​ ​ഭാ​ര്യ​യും​ ​കു​ഞ്ഞും​ ​എ​ന്റെ​ ​മോ​ളു​മൊ​ക്കെ​യ​ട​ങ്ങു​ന്ന​ ​കു​ടും​ബം​ ​ഞാ​ൻ​ ​പോ​റ്റു​ന്ന​ത്. പ​ണ​മി​ര​ട്ടി​പ്പി​ക്കാ​നു​ള്ള​ ​മാ​ജി​ക്കൊ​ന്നും​ ​എ​നി​ക്ക​റി​യി​ല്ല.​ ​എ​ന്റെ​ ​ക​ട​ങ്ങ​ളും​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​ചെ​ല​വു​ക​ളും​ ​ക​ഴി​ഞ്ഞി​ട്ട് ​എ​നി​ക്ക് ​ചി​ല​പ്പോ​ൾ​ ​ഒ​രു​ ​ന​ല്ല​ ​ചെ​രു​പ്പ് ​വാ​ങ്ങാ​നു​ള്ള​ ​കാ​ശ് ​പോ​ലും​ ​മാ​റ്റി​വ​യ്ക്കാ​നു​ണ്ടാ​വി​ല്ല.​ ​എ​ന്നെ​ ​അ​റി​യു​ന്ന​വ​ർ​ക്ക് ​അ​ത​റി​യാം.​ ​അ​ത​റി​യു​ന്ന​ത് ​കൊ​ണ്ടാ​ണ് ​ഒ​ര​ച്ചാ​റാ​യി​ ​മി​ക്ക​വ​രും​ ​അ​വ​രു​ടെ​ ​സി​നി​മ​യി​ൽ​ ​എ​ന്നെ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.

TAGS: ANJALY NAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.