SignIn
Kerala Kaumudi Online
Saturday, 19 September 2026 11.57 PM IST

1065 പേർക്ക് കൊവിഡ് , 10 മരണം

covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1065 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേർ വിദേശത്ത് നിന്ന് വന്നവരും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 1010 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഒൻപതു പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 76928 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 69982 പേർ സമ്പർക്കംമൂലം രോഗം ബാധിച്ചവരാണ്.

ജില്ലയിൽ ഇന്നലെ 815 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 65,818 ആണ്.

10 മരണംകൂടി

1). തിരുവല്ല സ്വദേശിനി (74) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
2). ഓമല്ലൂർ സ്വദേശി (58) സ്വവസതിയിൽ മരണമടഞ്ഞു.
3). ചെന്നീർക്കര സ്വദേശി (58) സ്വവസതിയിൽ മരണമടഞ്ഞു.
4). നിരണം സ്വദേശിനി (96) തിരുവല്ലയിലെ സ്വകാര്യ

ആശുപത്രിയിൽ മരിച്ചു.
5).പ്രമാടം സ്വദേശി (60) കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചു.
6).ആറന്മുള സ്വദേശിനി (70) സ്വവസതിയിൽ മരിച്ചു.
7). കോന്നി സ്വദേശി (85) സ്വവസതിയിൽ മരിച്ചു.
8). ആനിക്കാട് സ്വദേശി (71) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.
9). കോയിപ്രം സ്വദേശിനി (60) കോഴഞ്ചേരി ജില്ലാ

ആശുപത്രിയിൽ മരിച്ചു.
10). കടപ്ര സ്വദേശിനി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL