കൊണ്ടോട്ടി: ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നായി കരിപ്പൂരിലെത്തിയ നാല് യാത്രക്കാരിൽ നിന്ന് 1.70 കോടിയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും പിടികൂടി.ഫ്ളൈ ദുബൈ വിമാനത്തിൽ കരിപ്പൂരിലെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 1077 ഗ്രാം സ്വർണ മിശ്രിതം കണ്ടെടുത്തു.ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്ന് 1123 ഗ്രാം സ്വർണ മിശ്രിതവും കണ്ടെത്തി. ഇവരിൽ നിന്ന് പിടിച്ച 2.2 കിലോ സ്വർണത്തിന് വിപണിയിൽ 90 ലക്ഷം വില ലഭിക്കും.
എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്ന് ശരീരത്തിലൊളിപ്പിച്ച നിലയിൽ 1068 ഗ്രാം സ്വർണം കണ്ടെടുത്തു. 44 ലക്ഷം രൂപ വിലമതിക്കും. ഷാർജയിൽ നിന്ന് എയർഅറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയിൽ നിന്ന് 44 ലക്ഷത്തിന്റെ 886 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |