SignIn
Kerala Kaumudi Online
Monday, 05 October 2026 5.31 AM IST

സഹായവുമായി സൽമാൻഖാൻ

hghggh

മുംബയ്: കൊവിഡ് പ്രതിസന്ധിയിൽ സിനിമാപ്രവർത്തകർക്ക് ധനസഹായവുമായി നടൻ സൽമാൻ ഖാൻ. സിനിമയിൽ ജോലി ചെയ്യുന്ന സാങ്കേതിക പ്രവർത്തകർ, നിർമ്മാണത്തൊഴിലാളികൾ, ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് സൽമാൻ പണം നൽകുന്നത്. 1500 രൂപ വീതം ഗഡുക്കളായി നൽകും. കഴിഞ്ഞ വർഷം 3000 രൂപ വീതം സൽമാൻ ഖാൻ വിതരണം ചെയ്തിരുന്നു.

സൽമാന് പുറമേ യഷ്‌രാജ് ഫിലിംസും തൊഴിലാളികൾക്ക് സഹായം നൽകും. സിനിമയിൽ ജോലി ചെയ്യുന്ന 35000 അർഹരായ മുതിർന്ന പൗരന്മാർക്ക് റേഷൻ അടക്കമുള്ള സൗകര്യങ്ങൾ ചെയ്തുനൽകുമെന്ന് യഷ്‌രാജ് ഫിലിംസ് അറിയിച്ചു.

കൊവിഡ് ആദ്യതരംഗത്തിൽ നിന്ന് കരകയറി തിരിച്ചുവരവിന്റെ പാതയിലായിരുന്നു സിനിമ. അതിനിടെയാണ് രണ്ടാംതരംഗം ആഞ്ഞടിക്കുന്നത്. ഇതോടെ സിനിമാസെറ്റുകളിൽ പലർക്കും കൊവിഡ് സ്ഥിരീകരിക്കുകയും ചിത്രീകരണമടക്കമുള്ള ജോലികൾ നിന്നു പോവുകയും ചെയ്തതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമാലോകം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360