പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 798 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്ത് നിന്ന് വന്നതും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 784 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 92,842 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 85588 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.ജില്ലയിൽ ഇന്നലെ 388 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 77,001 ആണ്. ജില്ലക്കാരായ 15459 പേർ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
10 പേരുടെ മരണം റിപ്പോർട്ട് ചെയ്തു
1) ഏഴംകുളം സ്വദേശി (52), 2) ഏഴംകുളം സ്വദേശിനി (86), 3) പ്രമാടം സ്വദേശിനി (80), 4) ചിറ്റാർ സ്വദേശി (48), 5) ചിറ്റാർ സ്വദേശി (67), 6) പള്ളിക്കൽ സ്വദേശി (77), 7) ഇലന്തൂർ സ്വദേശിനി (85), 8) നാറാണംമൂഴി സ്വദേശിനി (80), 9) പന്തളം സ്വദേശിനി (65), 10) റാന്നി പെരുനാട് സ്വദേശിനി (80).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |