SignIn
Kerala Kaumudi Online
Thursday, 15 October 2026 10.09 AM IST

8807 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്  ധനസഹായം 

photo
മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫിഷറീസ് വകുപ്പ് മുഖേന ധനസഹായം നൽകുന്നതിന്റെ ഉദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിക്കുന്നു.

വൈപ്പിൻ: അറബിക്കടലിൽ ഉണ്ടായ ടൗട്ടേ ചുഴലിക്കാറ്റുമൂലം ഉപജീവനമാർഗം നഷ്ടമായ വൈപ്പിൻ സമുദ്രമേഖലയിലെ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഉൾനാടൻ മേഖലയിലെ അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഫിഷറീസ് വകുപ്പ് മുഖേന 1200 രൂപ നൽകുന്നതിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ജില്ലയിൽ തീരദേശമേഖലയിലെ 9992 സജീവ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 6075 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വൈപ്പിൻ മേഖലയിലെ 5177 സജീവ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 3630 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഉൾപ്പെടെ 8807 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്ന് എം.എൽ.എ പറഞ്ഞു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, വാർഡ്‌മെമ്പർ സുരേഷ്, സഹകരണസംഘം പ്രസിഡന്റ് ശശി, എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL