SignIn
Kerala Kaumudi Online
Wednesday, 09 September 2026 4.57 AM IST

രാജ്ഞി, വിരൽ മടക്കി വാൾ പിടിച്ച് മുറിച്ചോ കേക്ക്

h

ലണ്ടൻ: ഇക്കഴിഞ്ഞ ദിവസം നടന്ന ജി 7 ഉച്ചകോടിയ്ക്കിടെ കോൺവാളിലെ ഈഡൻ പ്രോജക്ടിൽ എലിസബത്ത് രാജ്ഞിയുടെ സ്ഥാനലബ്ധിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളെ കുറിച്ച് പദ്ധതി തയ്യാറാക്കാനും രാജ്ഞിയുടെ പിറന്നാൾ ആഘോഷിക്കാനുമായി വിശിഷ്ഠ വ്യക്തികൾ പങ്കെടുത്ത ഒരു ഒത്തുചേരൽ സംഘടിപ്പിച്ചിരുന്നു. ഒത്തുചേരലിനിടെ നടന്ന രാജ്ഞിയുടെ ചില കുസൃതികളാണ് ഇപ്പോൾ ബ്രിട്ടനിലെ സംസാരവിഷയം. രാജ്ഞിക്ക് മുറിക്കാൻ ഒരു വലിയ കേക്ക് സംഘാടകർ തയ്യാറാക്കിയിരുന്നു.

കേംബ്രിജ് പ്രഭ്വി കേറ്റ് മിഡിൽട്ടൻ, കോൺവാൾ പ്രഭ്വി കാമില എന്നിവർക്കൊപ്പമാണ് രാജ്ഞി എത്തിയത്. എന്നാൽ, കേക്ക് മുറിയ്ക്കാൻ കത്തിയ്ക്ക് പകരം വാളാണ് രാജ്ഞി എടുത്തത്. കത്തി ഉണ്ടെന്ന് ആരോ അറിയിച്ചപ്പോൾ അതുണ്ടെന്ന് എനിക്കറിയാം എന്നായിരുന്നു രാജ്ഞിയുടെ പ്രതികരണം. അതിഥികളെല്ലാം ഇത് കേട്ട് പുഞ്ചിരിച്ചു. മൂന്നടി നീളമുള്ള വാൾ കൈയിലൊതുക്കാൻ രാജ്ഞി പ്രയാസപ്പെടുന്നത് കണ്ട് 'ഇതൊന്നും നടക്കുമെന്ന് തോന്നുന്നില്ല' എന്ന് കാമില തമാശരൂപേണ പറഞ്ഞു. പിന്നീട് കാമിലയുടെ സഹായത്തോടെ രാജ്ഞി കേക്ക് മുറിച്ചു. ഇതെല്ലാം പുഞ്ചിരിയോട് ആസ്വദിച്ച് കേറ്റും നിലകൊണ്ടു. സാധാരണയായി പ്രത്യേക ഔദ്യോഗികചടങ്ങുകളിൽ മാത്രമാണ് രാജ്ഞി വാൾ കയ്യിലേന്തുന്നത്. ഏപ്രിൽ 21 ന് രാജ്ഞിക്ക് 96 വയസ് പൂർത്തിയായി. എന്നാൽ ഔദ്യോഗികമായി ജൂണിലെ രണ്ടാം ശനിയാഴ്ചയാണ് രാജ്ഞിയുടെ പിറന്നാളാഘോഷം നടത്താറുള്ളത്.

@ തമാശക്കാരിയാണേ നമ്മുടെ രാജ്ഞി

ഉച്ചകോടിക്കെത്തിയരാഷ്ടത്തലവന്മാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ രാജ്ഞി വീണ്ടും തമാശയുടെ കെട്ടഴിച്ചു. 'സന്തുഷ്ടനാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ നിങ്ങൾ പെരുമാറണമെന്ന് എവിടെയെങ്കിലും നിഷ്കർഷിച്ചിട്ടുണ്ടോയെന്ന രാജ്ഞിയുടെ ചോദ്യം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, QUEEN ELIZABETHS CAKE CUTTING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360