SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.13 PM IST

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം,​ നാളെ മുതൽ മഴ

Increase Font Size Decrease Font Size Print Page
mazha

തിരുവനന്തപുരം: ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തിപ്പെടും. മദ്ധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. തെക്കൻ ജില്ലകളിൽ വൈകുന്നേരങ്ങളിലും ഇടിയോട് കൂടിയ മഴ ലഭിക്കും. ഇന്നും നാളെയും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇടുക്കി ജില്ലയിൽ നാളെ ഓറഞ്ച് അലർട്ടും,​ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 25 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.

TAGS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY