
തിരുവനന്തപുരം: കേരള നിയമസഭാ സാമാജികർക്ക് മാത്രം ഇരിപ്പിടമുള്ള അസംബ്ളി ഹാൾ ഇന്നും നാളെയും അപൂർവമായൊരു ദേശീയ സമ്മേളനത്തിന് വേദിയാകും. രാജ്യത്തെ എല്ലാ സംസ്ഥാന അസംബ്ളികളിലേയും ലോകസഭയിലേയും രാജ്യസഭയിലേയും പി.എ.സി ചെയർമാൻമാരുടെ സമ്മേളനമാണ് ഈ വേദിയിൽ. അസംബ്ളിയുടെ പ്രത്യേക പദവി താത്കാലികമായി മാറ്റി കഴിഞ്ഞസഭാസമ്മേളനത്തിൽ പ്രമേയം പാസാക്കിയാണ് ഇതിന് വേദിയൊരുക്കിയത്.
ഉദ്ഘാടനവും സമാപനവും ശങ്കരനാരായണൻ തമ്പി ഹാളിലാണ്.പ്രധാന ചർച്ചയാണ് അസംബ്ളിഹാളിൽ. സ്പീക്കറുടെ ഡയസ് മുഖ്യാതിഥികളുടെ ഇരിപ്പിടമാകും.എം.എൽ.എമാരുടെ സീറ്റുകളിൽ 26 സംസ്ഥാനങ്ങളിൽ നിന്ന് 262 അംഗങ്ങൾക്ക് ഇരിപ്പിടമൊരുക്കും. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കോൺഫറൻസിന് ആദ്യമായാണ് സംസ്ഥാനം വേദി ആകുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഇന്ന് രാവിലെ 11.30 ന് ലോകസഭ സ്പീക്കർ ഓം ബിർള ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വി.ഡി.സതീശൻ,രാജ്യസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിവംശ് നാരായൺ സിംഗ്, പാർലമെന്റിലെ പി.എ.സി. അദ്ധ്യക്ഷൻ കെ.സി.വേണുഗോപാൽ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, സംസ്ഥാന പി.എ.സി. അദ്ധ്യക്ഷൻ കെ.എൻ. ബാലഗോപാൽ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |