SignIn
Kerala Kaumudi Online
Tuesday, 03 November 2026 3.27 AM IST

തച്ചങ്കരിയോട് ഹൈക്കോടതി: ആശുപത്രിയിലായിരുന്നയാൾ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?

tomin

കൊച്ചി: ഗുരുതര രോഗങ്ങൾ ചൂണ്ടിക്കാട്ടി ജയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി എങ്ങനെ വിദേശത്ത് ജോലിചെയ്യുമെന്ന് ഹൈക്കോടതി.
ജോലി ചെയ്യാനുള്ള ആരോഗ്യസ്ഥിതി എങ്ങനെ കൈവന്നെന്നും കോടതി ചോദിച്ചു. വിദേശത്തെ ജോലി നഷ്ടപ്പെടാതിരിക്കാൻ ജാമ്യ വ്യവസ്ഥ ഇളവു ചെയ്യണമെന്നും യാത്രാനുമതി നൽകണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി സമർപ്പിച്ച അപേക്ഷയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ പരിഗണിച്ചത്. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. ആശുപത്രിയിലെ തച്ചങ്കരിയുടെ ചികിത്സാവിവരങ്ങളുടെ റിപ്പോർട്ട് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ഹാജരാക്കണം. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ സർക്കാർ എതിർത്തു.

ജയിലിലായപ്പോൾ ഹർജിക്കാരൻ 28 ദിവസം ചികിത്സ തേടിയിരുന്നു. പുറത്തിറങ്ങിയപ്പോൾ വിദേശത്ത് ജോലി ചെയ്യാനൊരുങ്ങുന്നു. ഇതിൽ വൈരുദ്ധ്യമുണ്ട്. തടവിൽ എത്ര ദിവസം ചികിത്സ തേടി, എന്തൊക്കെ അസുഖങ്ങളുണ്ടായിരുന്നു, എത്ര ദിവസം സെല്ലിൽ കഴിഞ്ഞു എന്നിവ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഷാർജയിൽ സ്വർണവ്യാപാര സ്ഥാപനത്തിൽ മാനേജരാണന്നും മടങ്ങിയില്ലെങ്കിൽ അതു നഷ്ടപ്പെടുമെന്നുമാണ് തച്ചങ്കരിയുടെ ഉപഹർജിയിൽ പറയുന്നത്. ഐ.ടി സ്ഥാപനത്തിന്റെ പാർട്ണറാണെന്നും വിശദീകരിക്കുന്നുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് കോടതി തച്ചങ്കരിയെ നാലു വർഷം തടവിന് ശിക്ഷിച്ചിരുന്നു. തുടർന്നുള്ള അപ്പീലിൽ കർശന ഉപാധികളോടെയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOMIN THACHANKARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA