
മീനങ്ങാടി:ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിനോദയാത്ര വിവാദമായതിനുപിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. സ്ഥലംമാറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌കരിച്ച് സ്‌കൂൾ കോമ്പൗണ്ടിൽ കുത്തിയിരുന്നു. ഹൈദരാബാദ് പഠനയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർത്ഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വൈദ്യപരിശോധനയിൽ പ്രിൻസിപ്പലിന്റെ രക്തത്തിൽ മദ്യസാന്നിദ്ധ്യമില്ലെന്ന് വ്യക്തമായിരുന്നു. പ്രിൻസിപ്പലിനെ വടുവഞ്ചാൽ സ്‌കൂളിലേക്കാണ് സ്ഥലംമാറ്റിയത്. പി.ടി.എ പ്രസിഡന്റിനെ മാറ്റാനും നിർദേശമുണ്ടായിരുന്നു. ഹയർസെക്കൻഡറി റീജിയണൽ ഡപ്യൂട്ടിഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |