
തിരുവനന്തപുരം: കൺസ്യൂമർഫെഡ് ഭരണസമിതിയിലേക്ക് കഴിഞ്ഞ സർക്കാർ നാമനിർദേശം ചെയ്ത മൂന്നു വനിതകളെയും പട്ടികജാതി /പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട അംഗത്തെയും സർക്കാർ പിൻവലിച്ചു. പകരം പുതിയ പ്രതിനിധികളെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി അനിത, പെരുമ്പാവൂർ സ്വദേശിനി സനിത റഹീം, അങ്ങാടിപ്പുറം സ്വദേശിനി ഷഹർബാൻ, തൃശൂർ സ്വദേശി അഡ്വ.മഹേഷ് പി.എച്ച്. എന്നിവരെയാണ് പുതിയതായി നാമനിർദ്ദേശം ചെയ്തത്. ഇവർക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ഭരണപരമായ മെച്ചത്തിനുവേണ്ടിയാണ് പുതിയ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുന്നതെന്ന് ഉത്തരവിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |