SignIn
Kerala Kaumudi Online
Sunday, 12 July 2026 12.58 PM IST

'മുഖ്യമന്ത്രി അനാവശ്യമായി ഇടപെട്ടാൽ പോലും ഇനി രക്ഷയില്ല'; ശിക്ഷിക്കാതെ വിടാൻ ഒരു സാദ്ധ്യതയുമില്ലാത്തതാണ് നിയമസഭയിലെ കൈയാങ്കളി കേസെന്ന് സന്ദീപ് വാര്യർ

sandeep

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ മന്ത്രി ശിവൻകുട്ടിക്കും സർക്കാരിനുമെതിരെ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ജനപ്രതിനിധി എന്ന സവിശേഷ അധികാരം ഉപയോഗിച്ച് വിചാരണയില്ലാതെ രക്ഷപെടാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ശിക്ഷിക്കാതെ വിടാൻ സാദ്ധ്യതയില്ലാത്ത കേസായി ഇത് മാറിയെന്നു സന്ദീപ് വാര്യർ പറയുന്നു. മുഖ്യമന്ത്രി ഇടപെട്ടാലും രക്ഷയില്ലെന്നും ഫേസ്ബുക്ക് പോസ്‌റ്റിൽ സന്ദീപ് വാര്യർ കുറിക്കുന്നു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ ജനപ്രതിനിധി എന്ന സവിശേഷ അധികാരം ഉപയോഗിച്ച് വിചാരണ നേരിടാതെ രക്ഷപ്പെടാനാവില്ല എന്ന് സുപ്രീം കോടതി വ്യക്തമായി ഉത്തരവിട്ടു കഴിഞ്ഞു.

ശിവൻകുട്ടിയും സംഘവും നിയമസഭ തല്ലി തകർത്തോ എന്നതിന് ദൃശ്യങ്ങൾ തെളിവാണ് . അത് മാത്രമാണ് ഇനി വിചാരണക്കോടതിക്ക് പരിഗണിക്കാനുള്ള വിഷയം .

ശിക്ഷിക്കാതെ വിടാൻ ഒരു സാധ്യതയുമില്ലാത്ത കേസായി നിയമ സഭ തല്ലിതകർത്ത കേസ് മാറിയിരിക്കുന്നു .

മുഖ്യമന്ത്രി 'അനാവശ്യമായി' ഇടപെട്ടാൽ പോലും ഇനി രക്ഷയില്ല .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDEEP, VARRIER, NIYAMASABH, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA