SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.28 PM IST

പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിൽ തള്ളേണ്ടതല്ല,​ നാർക്കോട്ടിക് ജിഹാദ് നിർഭാഗ്യകരമായ പരാമർശമെന്ന് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page

cm

തിരുവനന്തപുരം: പാലാ ബിഷപ്പിന്റ നാർക്കോട്ടിക് ജിഹാദ് പരാമർശം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിൽ തള്ളേണ്ടതല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് മാറ്റുന്നുവെന്ന ആശങ്ക അടിസ്ഥാന രഹിതമാണ്. വിവാദം ഉണ്ടാക്കാൻ ചില കേന്ദ്രങ്ങൾ മനഃപൂർവ്വം ശ്രമിക്കുന്നു.

കോട്ടയത്തെ അഖില ഹാദിയ ആയത് നിർബന്ധിത മതപരിവർത്തനമല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. വസ്തുതയുടെ പിൻബലമില്ലാത്ത കാര്യങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു,​

TAGS: CM PINARAYI VIJAYAN, NARCOTIC JIHAD, PALA BISHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY