SignIn
Kerala Kaumudi Online
Friday, 30 October 2026 1.04 AM IST

എസ്.എം.എ മരുന്ന് ജീവിതകാലം മുഴുവൻ സൗജന്യമാക്കും

k-muraleedharan-sabarimal

തിരുവനന്തപുരം: അപൂർവ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികൾക്കുള്ള നാറ്റ്‌സ്മാർട്ട് മരുന്ന് ജീവിതകാലം മുഴുവൻ സൗജന്യമായി ലഭ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു. മരുന്നിന്റെ ലഭ്യത ഉറപ്പാക്കാൻ 2159ഡോസ് മരുന്ന് സംഭരിക്കും. കൂടാതെ ഫിസിയോതെറാപ്പി, റെസ്പിറേറ്ററി തെറാപ്പി, ശ്വസന സഹായ ഉപകരണങ്ങൾ, പുനരധിവാസം, ആവശ്യമായ ശസ്ത്രക്രിയകൾ എന്നിവയും ലഭ്യമാക്കും. നിലവിൽ 12 വയസുവരെയുള്ള കുട്ടികൾക്കാണ് കെയർ പദ്ധതിയിലൂടെ സൗജന്യ മരുന്ന് നൽകുന്നതെന്നും പി.കെ. ഫിറോസിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA