SignIn
Kerala Kaumudi Online
Thursday, 29 October 2026 10.17 PM IST

എൻ.ഡി.എ. വനിതാ പ്രവേശനം : അപേക്ഷ ക്ഷണിച്ചു

nda-admission

ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാഡമിയിലേക്കും നേവൽ അക്കാഡമിയിലേക്കും വനിതകളെ ഉൾപ്പെടുത്തി പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ള 15-18 വയസ് പ്രായമുള്ള അവിവാഹിതരായ വനിതകൾക്ക് upsconline.nic.in വഴി അപേക്ഷിക്കാം. അടുത്തമാസം എട്ടാണ് അവസാന തീയതി.

നവംബർ 14ന് നടക്കുന്ന പ്രവേശന പരീക്ഷയിൽ വനിതകളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുശ് കാൽറ നൽകിയ ഹർജിയിലുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇൗ വർഷം തന്നെ അപേക്ഷ ക്ഷണിച്ചത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 19 മുതൽ 22 വയസ്സിനിടെ ജോലി ലഭിക്കും. സൈന്യത്തിൽ സ്ത്രീകൾക്ക് സ്ഥിരംകമ്മിഷൻ പദവി അനുവദിക്കാൻ കഴിഞ്ഞവർഷം സുപ്രീംകോടതി വിധിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NDA ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360